ത്യശൂർ മനക്കൊടിയിൽ ലഹരിതലയ്ക്കു പിടിച്ച യുവാവിന്‍റെ പരാക്രമം. പൊലീസിന്‍റെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ച പഞ്ചായത്തംഗത്തെ കസേര കൊണ്ട് തലയ്ക്കടിച്ചും പരുക്കേൽപിച്ചു.
ലഹരി തലയ്ക്കുപിടിച്ച മനക്കൊടി സ്വദേശി സൂരജ് ആണ് നടുറോഡിൽ അക്രമം കാട്ടിയത്. കടകളിൽ കയറിയും വഴിയാത്രക്കാരെ ശല്യപ്പെടുത്തിയും പരാക്രമം തുടർന്നു. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പഞ്ചായത്തംഗം രാഗേഷ് പൊലീസിനെ വിളിച്ചു. കുറച്ചു വൈകിയാണ് പൊലീസ് എത്തിയത്. പിന്നീട്, പൊലീസിന്‍റെ സഹായത്തോടെ യുവാവിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാരുമായി സംസാരിക്കുന്നതിനിടെ പഞ്ചായത്തംഗത്തിന്‍റെ തലയിൽ കസേര കൊണ്ട് അടിച്ച് അക്രമം തുടർന്നു.
കൂടുതൽ പൊലീസ് എത്തിയാണ് കീഴ്പ്പടുത്തിയത്. ദീർഘകാലമായി ലഹരിയ്ക്കടിമയാണ് യുവാവെന്ന് പൊലീസ് പറഞ്ഞു. പടിഞ്ഞാറെക്കോട്ടയിലെ മാനസിക കേന്ദ്രത്തിൽ ചികിൽസയിലാണ് യുവാവ്.