ലഹരിവ്യാപനം നേരിടുന്നതിന് മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. എക്സൈസ്, സാമൂഹ്യക്ഷേമ, ആരോഗ്യ, വിദ്യാഭ്യാസ മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും . ചീഫ് സെക്രട്ടറിയും പൊലീസിലെയും എക്സൈസിലെയുംഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും .
സംയുക്തമായി ലഹരിയെ എങ്ങനെ പ്രതിരോധിക്കാം എന്നാവും യോഗം പ്രധാനമായും ചർച്ച ചെയ്യുക. ലഹരി വിരുദ്ധ ക്യാംപെയിൻ യോഗത്തിൽ ചർച്ചയാവും . പൊലീസും എക്സൈസും കർമപദ്ധതി യോഗത്തിൽ അവതരിപ്പിക്കും. സിനിമയിലെ ലഹരി ഉപയോഗത്തിന്റെ പ്രചാരണം തടയുന്നതും ചർച്ചയാവും. കോളജുകളിലും സ്കൂളുകളിലും എങ്ങനെ ലഹരി കണ്ടെത്താമെന്ന് വിദ്യാഭ്യാസ മന്ത്രിമാരും യോഗത്തിൽ ആശയം പങ്കുവെയ്ക്കും . വിദ്യാർഥി സംഘടനകളും പിടിഎ ഭാരവാഹികളും ഉൾപെടുന്ന വിശാല യോഗം ഈ മാസം 30 ന് മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്. അതിനു മുന്നോടിയായാണ് ഉന്നതതല യോഗം വിളിച്ചത്