തൃശൂര്‍ പെരുമ്പിലാവില്‍ ലഹരിക്കച്ചവടത്തിലെ ഒറ്റുകാരനെന്ന് സംശയിച്ച് ഇന്‍സ്റ്റഗ്രാം റീല്‍സില്‍നിന്ന് ഒഴിവാക്കിയതിന്റെ പേരിലുണ്ടായ സംഘര്‍ഷത്തിനൊടുവില്‍ യുവാവിനെ വെട്ടിക്കൊന്ന കേസില്‍ നാലുപേര്‍ കസ്റ്റഡിയില്‍. ഏറ്റുമുട്ടലിനിടെ പരുക്കേറ്റ പ്രതികളായ ബാദുഷയും ലിഷോയിയും പൊലീസ് നിരീക്ഷണത്തില്‍ ചികില്‍സയിലാണ്.
പെരുമ്പിലാവ് സ്വദേശിയായ ഇരുപത്തിയേഴുകാരന്‍ അക്ഷയിയെ ഇന്നലെ രാത്രിയാണ് വെട്ടിക്കൊന്നത്.അക്ഷയിയുടെ കൂട്ടാളികളായ ലിഷോയിയും ബാദുഷയും ചേര്‍ന്നായിരുന്നു കൊന്നത്. ലിഷോയിയുടെ വീട്ടില്‍ എത്തി ഇരുവരേയും ആദ്യം വെട്ടിയത് അക്ഷയ് ആണ്. കയ്യോടെ തിരിച്ചുള്ള ആക്രമണത്തിലാണ് അക്ഷയ് കൊല്ലപ്പെട്ടത്.ലിഷോയിയുടെ കാറുകളും അടിച്ചു തകര്‍ത്തിരുന്നു.ഇവരെല്ലാം ഒരേസംഘങ്ങളായിരുന്നു.ലഹരിവില്‍പനയും ക്വട്ടേഷനുമാണ് പണി.ഇതിനിടെ,രാസലഹരിയുമായി ലിഷോയ് പിടിക്കപ്പെട്ടു. ആരാണ്,പൊലീസിന്‍റെ ഒറ്റുക്കാരനെന്ന ചര്‍ച്ച വാട്സാപ്പില്‍ ചര്‍ച്ചയായി. ഇതിനു പിന്നാലെ,അക്ഷയിയെ ഒഴിവാക്കി ലിഷോയിയും കൂട്ടരും റീല്‍സ് എടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.
തന്നെ ഒഴിവാക്കി പുതിയ സംഘമുണ്ടാക്കാനുള്ള ലിഷോയിയുടെ നീക്കത്തില്‍ അക്ഷയ് അസ്വസ്ഥതനായി.വാട്സാപ്പില്‍ പോര്‍വിളിയായി.പിന്നാലെ, മദ്യപിച്ച് നേരെ പോയത് ലിഷോയിയുടെ വീട്ടിലേക്ക്. ഭാര്യയും അക്ഷയ്ക്കൊപ്പം പോയി. ചെന്ന ഉടനെ,വടിവാളുമായി അക്ഷയ് ആക്രമിക്കുകയായിരുന്നു.ലിഷോയിയും ബാദുഷയും ചേര്‍ന്ന് വിടവാള്‍ വാങ്ങി തിരിച്ചാക്രമിച്ചു.ബാദുഷ വെട്ടേറ്റ് ചികില്‍സയിലാണ്.ലിഷോയിയെ വീടിനു സമീപത്തെ പാടത്തു നിന്ന് പിടികൂടി. ഈ മൂന്നു പേരും സ്റ്റേഷന്‍ റൗഡികളാണ്.ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതി.പൊലീസ് ഉദ്യോഗസ്ഥരെ വെട്ടിയ പ്രതിയാണ് അക്ഷയ്.ഇവരുടെ കൂട്ടാളികളായ ആകാശിനേയും നിഖിലിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു.പിടിയിലായ ലിഷോയ് കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ മനോരമ ന്യൂസ് കാമറ കണ്ടതോടെ വമ്പന്‍ ഷോയായിരുന്നു.തന്നെ സാഹസികമായാണ് പിടിച്ച പൊലീസിനെ അഭിനന്ദിക്കാനും കൊലയാളി മടികാണിച്ചില്ല.