mobilephone-theft

പട്ടാമ്പിയിൽ മൊബൈൽ ഷോപ്പിൽ നിന്നും ഐഫോൺ കവര്‍ന്നു. നഗരത്തിലെ മൊബൈൽ ഗാലറി എന്ന ഷോപ്പിലായിരുന്നു കവര്‍ച്ച. മൊബൈൽ കവർ വേണമെന്ന് ആവശ്യപ്പെട്ടാണ് കവര്‍ച്ച നടത്തിയ ആള്‍ കടയിലെത്തിയത്. തുടർന്ന് ജീവനക്കാരന്‍റെ ശ്രദ്ധ തിരിപ്പിച്ചാണ് മൊബൈൽ കൈക്കലാക്കിയത്. മൊബൈല്‍ കിട്ടിയതോടെ കവര്‍ വേണ്ടെന്ന് പറഞ്ഞ് മടങ്ങി. വൈകുന്നേരം മൊബൈലുകളുടെ കണക്കെടുപ്പിലാണ് ഐ ഫോണ്‍ നഷ്ടപ്പെട്ടെന്ന് തെളിഞ്ഞത്. പട്ടാമ്പി പൊലീസ് സിസിടിവി പരിശോധിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.