തൊടുപുഴയില്‍ കൊല്ലപ്പെട്ട ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോകുമ്പോള്‍ വാനില്‍വച്ച് മര്‍ദിച്ചത് പ്രതികളായ ആഷിഖും മുഹമ്മദ് അസ്‌ലവും ചേര്‍ന്ന്. വാന്‍ ഒാടിച്ചത് മുഖ്യപ്രതിയായ ജോമോനാണ്. ബിജുവിനെ വാനില്‍ വലിച്ചുകയറ്റിയശേഷം ബിജു സഞ്ചരിച്ച സ്കൂട്ടറും പ്രതികള്‍ കൊണ്ടുപോയി. സ്കൂട്ടര്‍ ഒാടിച്ചത് നാലാം പ്രതിയായ ജോമിന്‍ കുര്യനാണ്.
നാല് പ്രതികള്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി. തട്ടിക്കൊണ്ടുപോയ വാനും ബിജു സഞ്ചരിച്ച സ്കൂട്ടറും പൊലീസ് ട്രാക്ക് ചെയ്തു. വാന്‍ കലയന്താനിയിലും സ്കൂട്ടര്‍ വൈപ്പിനിലും ഉണ്ടെന്ന് കണ്ടെത്തി. പ്രതികളുമായി ഇന്നും തെളിവെടുപ്പ് തുടരും. ബിജുവിന്‍റെ ഭാര്യ മഞ്ജുവിന്‍റെ മൊഴിയും ഇന്ന് രേഖപ്പെടുത്തും.