എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെയുള്ള പി.വി. അൻവറിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വിജിലൻസ് കണ്ടെത്തി. അനധികൃത സ്വത്ത് സമ്പാദനം, ഫ്ലാറ്റ് വാങ്ങൽ എന്നിവയിൽ അഴിമതിയില്ലെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. വിജിലൻസ് ഡയറക്ടർ ഈ റിപ്പോർട്ട് സർക്കാരിന് കൈമാറിയിട്ടുണ്ട്. പി.വി. അൻവർ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദനവും ഫ്ലാറ്റ് വാങ്ങലിലെ ക്രമക്കേടുകളും വിജിലൻസ് അന്വേഷണത്തിൽ തെളിയിക്കാനായില്ല.