തണുത്ത ചായ നല്‍കിയെന്നാരോപിച്ച് കഫെ ഉടമയ്ക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്. ഉത്തര്‍പ്രദേശിലെ ഈറ്റയിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവമരങ്ങേറിയത്. ഈറ്റ സിന്ധി കോളനിയില്‍ കഫെ നടത്തുന്ന സുനില്‍കുമാറിനാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ സുനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി ഗംഗാനഗര്‍ സ്വദേശി രവിയും സുഹൃത്തും സുനില്‍കുമാറിന്‍റെ കഫെയില്‍ ചായകുടിക്കാന്‍ എത്തിയിരുന്നു. ചായ കുടിച്ച ശേഷം രവി പണം നല്‍കാതെ പോകാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഇത് ചോദ്യം ചെയ്ത സുനില്‍ കുമാറിന് നേരെ രവി അസഭ്യം പറഞ്ഞു. വീണ്ടും പണം ചോദിച്ചപ്പോള്‍ തണുത്ത ചായയ്ക്ക് പണം നല്‍കാന്‍ സൗകര്യമില്ലെന്ന് പറയുകയും സുനില്‍കുമാറിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു.
വയറിന് വെടിയേറ്റ സുനില്‍കുമാര്‍ ഉടന്‍ തന്നെ നിലത്തുവീണു. വെടിവച്ച രവിയും സുഹൃത്തും ഓടിരക്ഷപ്പെട്ടു. വെടിയേറ്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച സുനില്‍കുമാര്‍ ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല.