matrimoniyal-fraud

TOPICS COVERED

വിവാഹ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ എടക്കുളം പാളയംകോട് സ്വദേശി നിതയാണ് അറസ്റ്റിലായത്.  വേ ടു നികാഹ് എന്ന ഓൺലൈൻ മാട്രിമോണി സൈറ്റിൽ വ്യാജ ഐഡി ഉണ്ടാക്കി അംഗത്വം എടുത്തായിരുന്നു തട്ടിപ്പ്. ആലപ്പുഴക്കാരിയായ യുവതിയെയാണ് തട്ടിപ്പിന് ഇരയാക്കിയത്. 19 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. നിതയും ഭർത്താവും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. കേസിൽ ഒന്നാം പ്രതിയായ നിതയുടെ ഭർത്താവ് വിദേശത്താണ്. 

രണ്ടാം വിവാഹത്തിന്റെ പേരു പറഞ്ഞാണ് തട്ടിപ്പു നടത്തിയത്. പുനര്‍ വിവാഹത്തിനായി മാട്രിമോണിയല്‍ സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്ന സ്ത്രീകളെ ആള്‍ മാറാട്ടം നടത്തി സാമ്പത്തിക ചൂഷണം നടത്തുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കളമശ്ശേരി സ്വദേശിയായ യുവതി 2022ലാണ് പുനര്‍ വിവാഹത്തിനായി വേ ടു നിക്കാഹ് എന്ന മാട്രിമോണിയല്‍ സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തത്. ഫഹദ് എന്ന പേരില്‍ വ്യാജ മേല്‍വിലാസത്തിലാണ് അന്‍ഷാദ് മാട്രിമോണി സൈറ്റിലൂടെ യുവതിയെ സമീപിക്കുന്നത്. യുവതിയെ ബന്ധപ്പെടുകയും, ഇവരുടെ അമ്മയോട് മകളെ വിവാഹം കഴിക്കാന്‍ താത്പര്യം ഉണ്ടെന്ന് അറിയിക്കുകയും ചെയ്തു. താന്‍ വിവാഹ മോചിതന്‍ ആണെന്നും അന്‍ഷാദ് ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചു.

അന്‍ഷാദ് വിദേശത്ത് ആയതിനാല്‍ ഭാര്യ നിതയെ സഹോദരി എന്ന് പറഞ്ഞ് പരിചയപ്പെടുത്തി. നിതയും മറ്റൊരാളും കളമശ്ശേരിയില്‍ എത്തി വിവാഹം ഉറപ്പിക്കുകയും ചെയ്തു. പിന്നീട് ബിസിനസ് തകര്‍ന്നെന്നും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നാട്ടില്‍ വരാന്‍ പറ്റില്ല എന്നും പറഞ്ഞാണ് സഹോദരി എന്ന് പരിചയപ്പെടുത്തിയ ഭാര്യ നിതയുടെ അക്കൗണ്ടിലേക്ക് പൈസ ഇടാന്‍ യുവാവ് ആവശ്യപ്പെട്ടത്. നാട്ടില്‍ വരാന്‍ പറ്റാത്തത് കാരണം ദുബായ്  ജയിലില്‍ ആണെന്നാണ് ഇയാള്‍ യുവതിയെ തെറ്റിദ്ധരിപ്പിച്ചത്. ഈ സമയം അന്‍ഷാദ് ഒന്നര മാസത്തെ അവധിക്ക് നാട്ടില്‍ വന്നു പോയി. സംശയം തോന്നിയ യുവതി ഫഹദ് എന്ന പേരില്‍ തന്നിരുന്ന വിലാസത്തില്‍ അന്വേഷിച്ചപ്പോഴാണ് സംഭവം തട്ടിപ്പാണെന്ന് മനസിലാകുന്നത്. 

ENGLISH SUMMARY:

Kalamassery police arrested a woman for allegedly defrauding ₹19 lakh by promising marriage. The accused, Nitha, hailing from Palayamkode, Thrissur, created a fake profile on the online matrimonial site Way to Nikah to lure her victim, a woman from Alappuzha. Investigations revealed that Nitha and her husband orchestrated the scam together. Her husband, the prime accused in the case, is currently abroad.