പതിനെട്ടുകാരിയായ ഒരു മഞ്ഞുമ്മൽ ഗേൾ ഇപ്പോൾ നാട്ടിലാകെ വൈറലാണ്. ടോം ബോയ് ലുക്കിൽ, കാക്കിയിട്ട് ഓട്ടോയിലാണ് കറക്കം. പഠനത്തിനൊപ്പം കുടുംബം നോക്കാൻ കഠിനാധ്വാനം ചെയ്യാൻ ഇറങ്ങിത്തിരിച്ച കൊച്ചി മഞ്ഞുമ്മൽ സ്വദേശി അലീഷ ജിൻസനെ പരിചയപെടാം.
ഓട്ടോയിൽ അലീഷയെ കണ്ടാൽ ആരും ഒന്ന് നോക്കും. ഡ്രൈവിങ് സീറ്റിൽ ഇരിക്കുന്ന പെൺകുട്ടി ചില്ലറക്കാരിയല്ല. ലുക്ക് പൊളി ആണെങ്കിലും ലൈഫ് അത്ര സെറ്റ് അല്ല. അച്ഛനുണ്ടായ അപകടം, നിനച്ചിരിക്കാതെ അമ്മയ്ക്ക് വന്ന അസുഖം, ബിസിനസും കൈവിട്ടു. ആ കഠിന കാലത്ത് സഹോദരനൊപ്പം അലീഷ കുടുംബത്തെ കൈപിടിച്ചു നിർത്തി. ഓൺലൈൻ പഠനത്തിനിടെയാണ് ജോലി. അച്ഛന്റെ പഴയ ഓട്ടോ പുതുക്കി പണിയണം. പഠിക്കണം. ഉത്തരവാദിത്തങ്ങൾ ഒരുപാട് ഉണ്ടെങ്കിലും അലീഷ ചില്ലാണ്.