പ്രതീകാത്മക ചിത്രം.
ആലുവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ ബന്ധുവായ പതിനെട്ടുകാരനെതിരെ കേസ്. പത്താം ക്ലാസുകാരിയായ പെണ്‍കുട്ടി എട്ടുമാസം ഗര്‍ഭിണിയാണ്. പതിനെട്ടുകാരന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. ഇതു സംബന്ധിച്ച് പെൺകുട്ടി പൊലീസിന് മൊഴി നൽകിയതായാണ് സൂചന. പരാതിക്ക് പിന്നാലെയാണ് പെണ്‍കുട്ടി എട്ടുമാസം ഗര്‍ഭിണിയാണെന്ന വിവരം സ്ഥിരീകരിക്കപ്പെട്ടത്.
മകള്‍ ഗർഭിണിയാണെന്ന വിവരം മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നോ എന്ന കാര്യത്തില്‍ പൊലീസിന് സംശയമുണ്ട്. പത്താം ക്ലാസ് പരീക്ഷ കഴിയുന്നതു വരെ വീട്ടുകാരും കുട്ടി പഠിച്ച ആലുവയിലെ സ്കൂളും വിവരം മറച്ചുവച്ചോ എന്നതിനെ കുറിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ്. സംഭവത്തിൽ 18കാരനെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.