amitha-sunny

TOPICS COVERED

കോട്ടയം കടുത്തുരുത്തിയിൽ ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്ത  കേസിൽ ഭർതൃവീട്ടുകാർക്കെതിരെ ഗാർഹിക പീഡന പരാതിയുമായി കുടുംബം. പാലാ കടപ്ലാമറ്റം സ്വദേശിനിയായ അമിത സണ്ണിയാണ് എട്ടുമാസം ഗർഭിണിയായിരിക്കെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്. മദ്യപിച്ച ശേഷം ഭർത്താവ് അഖിൽ മർദ്ദിച്ചിരുന്നതായി അമിതയുടെ മാതാവ് എൽസമ്മ മനോരമ ന്യൂസിനോട് പറഞ്ഞു. തല്ലൊക്കെ സ്വാഭാവികമെന്ന രീതിയിലാണ് ഭര്‍തൃകുടുംബം സംസാരിച്ചതെന്നും എല്‍സമ്മ പറഞ്ഞു. 

അമിത മരിക്കുന്നതിന് മിനിറ്റുകൾക്കു മുൻപ് അമ്മയെ വിളിച്ചിരുന്നു. പിന്നീട് വിളിച്ചപ്പോള്‍ സ്വിച്ച് ഓഫായെന്നും എല്‍സമ്മ. ' മക്കളെ ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കരുതെന്നും അമ്മയ്ക്ക് നോക്കാന്‍ പറ്റാതായാല്‍ അനാഥാലയത്തിലാക്കണമെന്നുമാണ് മകള്‍ ഫോണില്‍ പറഞ്ഞത്. ഇപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫാകുമെന്ന് പറഞ്ഞു. പിന്നെ ഒന്നും സാസാരിച്ചില്ല. തിരിച്ച് വിളിച്ചപ്പോ ഫോണെടുത്തില്ല' എല്‍സമ്മ വ്യക്തമാക്കി. 

നാലര വർഷങ്ങൾക്കു മുൻപാണ്  കോട്ടയം കടുത്തുരുത്തി സ്വദേശി അഖിലും  പാലാ കടപ്ലാമറ്റം സ്വദേശിനി അമിതയും തമ്മിലുള്ള വിവാഹം നടക്കുന്നത്. ദീർഘകാലത്തെ പ്രണയത്തിനുശേഷം ആയിരുന്നു വിവാഹം. നാലും രണ്ടും വയസുള്ള അനേയയും അന്നയുമാണ് ഇവരുടെ മക്കള്‍. സൗദിയിൽ നഴ്സ് ആയിരുന്ന അമിതയുടെ സമ്പാദ്യവും സ്വർണവും എല്ലാം  ഭർത്താവ് ഇല്ലാതാക്കി. കൂട്ടുകാർ കൂടിയുള്ള മദ്യപാനത്തിന് ശേഷം  വീട്ടിലെത്തി അഖിൽ അമിതയെ മർദിക്കുന്നതും പതിവെന്നും കുടുംബം പറയുന്നു. 

 
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      കെട്ടിയോനും കെട്ടിയോളുമായാല്‍ വഴക്കുണ്ടാകും തല്ലും, അതിന് ഉടനെ മരിക്കുകയാണോ ചെയ്യേണ്ടതെന്ന് അഖിലിന്‍റെ കുടുംബം ചോദിച്ചതായി എല്‍സമ്മ പറഞ്ഞു. അപ്പോ തല്ലിയെന്നത് ഉറപ്പാണ്. എന്നാല്‍ സംഭവം എന്താണെന്ന് അവര്‍ക്കറിയില്ലെന്നും എല്‍സമ്മ പറഞ്ഞു. കിടപ്പുമുറിയിൽ തൂങ്ങിനിൽക്കുകയായിരുന്ന അമിതയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതായും കുടുംബത്തിന് പരാതിയുണ്ട്. ഏപ്രിൽ പകുതിയോടെ പ്രസവത്തിയതി നിശ്ചയിച്ച് കാത്തിരിക്കുമ്പോഴാണ് അമിതയുടെ ആത്മഹത്യ. അമിതയ്ക്കും എട്ടു മാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിനും നീതി കിട്ടുമോയെന്ന ആശങ്കയും കുടുംബത്തിനുണ്ട്.

      ENGLISH SUMMARY:

      Amitha Sunny’s family accuses her husband and in-laws of domestic abuse after her suicide in Kottayam. Amitha was eight months pregnant when she died.