വയനാട് കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെ ആദിവാസി കുട്ടി ആത്മഹത്യ ചെയ്തതില്‍ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക റിപ്പോർട്ട്. വയനാട് ജില്ലാ പൊലീസ് മേധാവി ഉത്തര മേഖലാ ഡിഐജിക്ക് റിപ്പോർട്ട് കൈമാറി. ഗോകുൽ ശുചിമുറിയിലേക്ക് പോകുമ്പോൾ കൃത്യമായി നിരീക്ഷണം നടന്നില്ലെന്നും, 18 വയസ്സുകാരനാക്കിയാണ് ഗോകുലിനെ കസ്റ്റഡിയിലെടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവ സമയത്ത് പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും റിപ്പോർട്ടിൽ വ്യക്തമാകുന്നു.
വയനാട് കൽപറ്റയിൽ ആദിവാസി കുട്ടി പൊലീസ് സ്റ്റേഷനിൽ ആത്മഹത്യ ചെയ്തതിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട്. ശുചിമുറിയിലേക്ക് പോയ ഗോകുലിനെ ശരിയായി നിരീക്ഷിച്ചില്ലെന്നും വയസ് കൂട്ടിക്കാണിച്ചാണ് കസ്റ്റഡിയിലെടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഉത്തര മേഖലാ ഡിഐജിക്ക് നൽകിയ റിപ്പോർട്ടിലാണ് വീഴ്ചകൾ അക്കമിട്ട് പറയുന്നത്. ഗോകുൽ ശുചിമുറിയിൽ പോകുമ്പോൾ സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാർ കൃത്യമായി നിരീക്ഷിച്ചില്ല. ജനനത്തീയതി അനുസരിച്ച് ഗോകുലിന് 17 വയസും 10 മാസവുമേ ആയിരുന്നുള്ളു. ഇത് മറച്ചുവച്ച പൊലീസ് 18 വയസ് ആക്കിയാണ് കസ്റ്റഡിയിലെടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. ആ സമയം സ്റ്റേഷനിൽ ഉണ്ടായിരുന്ന പൊലീസുകാർക്കെതിരെ നടപടി വേണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കൽപറ്റ സ്റ്റേഷനിലെ എസ് ഐ യുടെ മൊഴിയെടുത്തു. സിസിടി വി ദൃശ്യങ്ങളും പരിശോധിക്കുണ്ട്. ഇതിനിടെ ഗോകുലിൻ്റ ആത്മഹത്യയിൽ ഗുരുതര ആരോപണവുമായി അയൽവാസികൾ രംഗത്തുവന്നു ഗോകുലിൻ്റെ മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം അമ്പലവയലിലെ വീട്ടിലെത്തിച്ച് സംസ്കരിച്ചു