പത്തനംതിട്ട കൊടുമണ്ണില്‍ ഹോം നഴ്സായ യുവതിയെ ജോലി ചെയ്യുന്ന വീട്ടില്‍ കയറി കുത്തിയ ഭര്‍ത്താവ് പിടിയില്‍. ആറു മാസമായി അകന്നു നില്‍ക്കുന്ന വിരോധത്തിലാണ് കുത്തിയത്. ഇരുവരും പങ്കാളികളെ ഉപേക്ഷിച്ച് ഏഴ് വര്‍ഷമായി ഒരുമിച്ച് കഴിയുന്നവരാണ്. ആലപ്പുഴ വെട്ടിയാര്‍ സ്വദേശിനി വിനയ സോണിക്കാണ് കുത്തേറ്റത്. രാവിലെ പത്ത് മണിയോടെ ജോലി ചെയ്യുന്ന വീട്ടിലെത്തിയ ഭര്‍ത്താവ് ബിബിന്‍ തോമസ് ആണ് കുത്തിയത്. മുടിയും മുറിച്ചെടുത്തു.
കുത്തിയ ശേഷം ഭര്‍ത്താവ് തന്നെയാണ് പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഒരു സുഹൃത്തിനേയും രണ്ട് മക്കളേയും കൂട്ടിയാണ് ബിബിന്‍ വിനയയെ തേടി എത്തിയത്. ആക്രമണത്തില്‍ വീടിന്‍റെ ജനല്‍ചില്ലു തകര്‍ന്നു. വീടിന്‍റെ ഭിത്തിയിലും രക്തക്കറയുണ്ട്. വയറ്റത്താണ് കുത്തേറ്റതെങ്കിലും നില ഗുരുതരമല്ല. നാലു മക്കളേയും ഭര്‍ത്താവിനേയും ഉപേക്ഷിച്ചാണ് വിനയ ബിബിനൊപ്പം ഏഴ് വര്‍ഷം മുന്‍പ് ഒരുമിച്ച് ജീവിതം തുടങ്ങിയത്.
ബിബിനും ഭാര്യയേയും രണ്ടു മക്കളേയും ഉപേക്ഷിച്ചു. ബിബിന്‍–വിനയ പങ്കാളികളുടെ ജീവിതത്തില്‍ രണ്ട് മക്കളുണ്ട്. ഇവരെ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിച്ചു. ആറ് മാസമായി ബിബിന്‍റെ ഫോണ്‍ പോലും വിനയ എടുത്തിരുന്നില്ല. ഈ വിരോധത്തിലാണ് തേടിയെത്തിയത്. കൊടുമണ്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ബിബിനെതിരെ വധശ്രമത്തിന് കേസെടുത്തു.