പീഡനശ്രമം എതിര്‍ത്ത ബാലനെ കുളത്തിൽ മുക്കിക്കൊന്ന ഇരുപതുകാരനായ ജോജോയുടെ പ്രധാന വീക്ക്നെസ് പ്രകൃതിവിരുദ്ധ ലൈംഗികത. മാള സ്വദേശിയായ ആബേലിനെയാണ് (6 വയസ്) ജോജോ കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയത്.
ബാല്യകാലം മുതലേ അസ്വാഭാവികമായിട്ടുള്ള പെരുമാറ്റരീതികളാണ് ജോജോ പ്രകടിപ്പിച്ചിരുന്നത്. അടുത്തുള്ള വീടുകളില്‍ കയറി കട്ടിലിനടിയിൽ ഒളിച്ചിരിക്കുന്ന ശീലമുണ്ട് ഇയാള്‍ക്ക്. ആ സ്വഭാവം മനസിലാക്കിയതോടെയാണ് അയല്‍വാസികള്‍ പതിയെ ജോജോയെ അകറ്റിത്തുടങ്ങിയത്.
താന്‍ നന്നായി മദ്യപിക്കുമെന്നും, എന്നാല്‍ കഞ്ചാവ് വലിക്കാറില്ലെന്നും ജോജോ തന്നെ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ജോജോ മദ്യപിച്ച ശേഷം, അമ്പരപ്പിക്കുന്ന അളവില്‍ ഭക്ഷണം കഴിക്കുന്നയാളാണ്.
ചൂണ്ടയിടാമെന്ന് പറഞ്ഞാണ് പ്രതി ജോജോ ആബേലിനെ വീടിനടുത്തുള്ള കുളത്തിനരികിലേക്ക് കൊണ്ടുപോയത്. ഇവിടെ വച്ച് കുഞ്ഞിനെ ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിച്ചപ്പോള്‍ അമ്മയോട് പറയുമെന്നായി കുട്ടി. ഉറക്കെ നിലവിളിച്ചതോടെയാണ്, കുളത്തില്‍ തള്ളിയിട്ട് ആറുവയസുകാരനെ കൊലപ്പെടുത്തിയത്.
പത്താം ക്ലാസുവരെ പഠിച്ച ജോജോ തൃശൂര്‍ മാള കുഴൂർ സ്വദേശിയാണ്. അച്ഛനും അമ്മയും സഹോദരനുമടങ്ങുന്ന കുടുംബം. ഒരിക്കല്‍ മാളയില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചപ്പോള്‍ പിടിക്കപ്പെട്ടു. പിന്നീട് ആറുമാസം കാക്കനാട്ടെ പുനരധിവാസ കേന്ദ്രത്തിലായിരുന്നു. പുറത്തിറങ്ങുമ്പോള്‍ സ്വഭാവം കൂടുതല്‍ വഷളായി. പലപ്പോഴും വിജനമായ പറമ്പുകളിൽ ജോജോയെ കണ്ടവരുണ്ട്. പ്രകൃതിവിരുദ്ധ ലൈംഗികതയാണ് പ്രധാന വീക്ക്നെസ്. ആറു വയസുകാരനെ ചൂഷണം ചെയ്യാൻ ശ്രമിച്ചതും ഇതു കാരണമാണ്.