bedakam-murder-attempt

കാസർകോട് ബേഡകം മുന്നാട് കടയ്ക്കുള്ളിലിട്ട് യുവതിയെ ടിന്നർ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം. മുന്നാട് മണ്ണടുക്കത്ത് പലചരക്കുകട നടത്തുന്ന രമിതക്ക് നേരെ ഇന്ന് ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു ആക്രമണം. രമിതയുടെ കടക്ക് സമീപം ഫർണിച്ചർ കട നടത്തുന്ന തമിഴ്നാട് സ്വദേശി രാമാമൃതത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. 50 ശതമാനത്തോളം പൊള്ളലേറ്റ രമിത മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. 

രാമാമൃതം പതിവായി മദ്യപിച്ചെത്തി ശല്യം ചെയ്യുന്നതിനെതിരെ രമിത ബേഡകം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി രാമാമൃതത്തോട് കട മുറി ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം.സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ രമിതയെ ആദ്യം കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലെത്തിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. 

ENGLISH SUMMARY:

In a shocking incident in Kasaragod, a woman named Ramitha, who runs a store in Munnaad, was attacked by a man who poured tinner on her and set it on fire in an attempt to kill her. The attack occurred around 3 PM today near her shop in Munnaad, Mannedukkath.