police-attack-ponnani

മലപ്പുറം പൊന്നാനി എരമംഗലത്ത് വിദ്യാർഥികൾക്ക് നേരെ പൊലീസ് അതിക്രമം എന്ന പരാതിയുമായി പൊന്നാനി സിപിഎം ഏരിയാ കമ്മറ്റി രംഗത്ത്. പെരുമ്പടപ്പ് പൊലീസിനെതിരെയാണ് സിപിഎമ്മിന്റെ ഗുരുതര ആരോപണം. പൊലീസ് അന്വേഷിക്കുന്ന പ്രതിയെ കിട്ടാതായതോടെ വിദ്യാർഥികളെ വീട്ടിൽ നിന്ന് വലിച്ചിഴച്ചു കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ചു എന്നാണ് പരാതി.

കാറിൽ കൊണ്ടുപോയി ആളൊഴിഞ്ഞ പറമ്പിൽകൊണ്ടുപോയി ക്രൂരമായി മർദിച്ചെന്നും, പൊലീസ് അന്വേഷിക്കുന്ന ആളെ കിട്ടിയതോടെ വിട്ടയച്ചെന്നുമാണ് പരാതിയിൽ പറയുന്നത്. എന്നാൽ ഉല്‍സവത്തിനിടെ യുവാക്കൾ പൊലീസിനെയാണ് ആക്രമിച്ചതെന്നാണ് പെരുമ്പടപ്പ് പൊലീസിന്റെ വിശദീകരണം. വിദ്യാർഥികളെ മർദിച്ചിട്ടില്ല, രാവിലെ തന്നെ വിട്ടയച്ചെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ സിപിഎം പൊന്നാനി ഏരിയാ കമ്മറ്റി മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ടുണ്ട്.

ENGLISH SUMMARY:

The CPM Area Committee in Ponnani has raised serious allegations of police brutality against students in Eramangalam, Malappuram. The allegations are directed at the Perumpadappu police. According to the complaint, after failing to find the person they were investigating, the police allegedly forcibly took the students from their homes and subjected them to severe physical assault.