മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 24 കാരിയെ കുത്തിക്കൊന്ന് കാമുകന്‍. ഗുഡ്ഗാവിലെ ബിനോല ഗ്രാമത്തില്‍ നിന്നുള്ള നീലം എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭാര്യയ്ക്ക് വിനോദ്, സുധീര്‍ എന്നിവരുമായി ബന്ധമുണ്ടായിരുന്നതായി ഭര്‍ത്താവ് പൊലീസില്‍ മൊഴി നല്‍കി.
തിങ്കളാഴ്ച വൈകീട്ട് വിനോദ് ഭാര്യയുമായി തര്‍ക്കത്തിലേര്‍പ്പെടുന്നത് ഭര്‍ത്താവ് കണ്ടതായി പൊലീസ് പറയുന്നു. സുധീറുമായുള്ള ബന്ധത്തെ പറ്റിയായിരുന്നു തര്‍ക്കം. വിനോദിനെ യുവതി ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും അടുക്കളകത്തി ഉപയോഗിച്ച് വയറ്റില്‍ കുത്തുകയായിരുന്നു.
നീലമിനെ റെവാരിയിലെ സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിലെ കാണ്ഡ്വാചക് സ്വദേശിയാണ് പ്രതിയായ വിനോദ്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. നീലവുമായി തനിക്ക് ബന്ധത്തിലായിരുന്നെന്നും അവഗണിച്ചതിലുള്ള വിരോധത്തിലാണ് കൊലപാതകമെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി.