ഇതരജാതിക്കാരനായ യുവാവുമായി പ്രണയബന്ധത്തിലേര്‍പ്പെട്ടതിനു 16 കാരിയായ മകളെ കൊലപ്പെടുത്തി അമ്മ. തിരുപ്പതിയിലാണ് സംഭവം നടന്നത്. 20കാരനായ യുവാവുമായി കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. രണ്ട് പേരുടേയും കുടുംബങ്ങളില്‍ നിന്നും എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും ഇരുവരും ബന്ധം തുടര്‍ന്നു. കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടി യുവാവിനെ വിവാഹം ചെയ്തിരുന്നു. പിന്നാലെ അമ്മ നല്‍കിയ പരാതിയില്‍ യുവാവിനെതിരെ പോക്സോ വകുപ്പുകളിട്ട് പൊലീസ് കേസെടുത്തു.
ഈ സമയത്ത് ഗര്‍ഭിണിയായിരുന്ന പെണ്‍കുട്ടിയെ അമ്മ നിര്‍ബന്ധിച്ച് അബോഷന്‍ ചെയ്യിപ്പിച്ചു.
ഒരു മാസം മുന്നേ യുവാവിന് ജാമ്യം ലഭിച്ചിരുന്നു. കഴിഞ്ഞ ഏപ്രില്‍ നാലിന് പെണ്‍കുട്ടി യുവാവിനെ ഫോണ്‍ ചെയ്യാന്‍ ശ്രമിച്ചു. ഇതോടെ പ്രകോപിതയായ അമ്മ ബലം പ്രയോഗിച്ച് മകളെ മടിയില്‍ കിടത്തി മൂക്കും വായും അടച്ചുപിടിക്കുകയായിരുന്നു. ശ്വാസം മുട്ടി മരിച്ച മകളുടെ മൃതദേഹം സ്വര്‍ണമുഖി നദികരയില്‍ സംസ്കരിച്ചു.
പെണ്‍കുട്ടിയുടെ സംസ്കാരത്തില്‍ ഇതില്‍ സംശയം തോന്നിയ വില്ലേജ് റവന്യൂ ഓഫിസറാണ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ അമ്മ ഒളിവില്‍ പോയി. വെള്ളിയാഴ്ച ഗ്രാമമുഖ്യന് മുന്നില്‍ കീഴടങ്ങിയ വീട്ടമ്മ ദേഷ്യത്തിലും ഭയത്തിലും സമൂഹത്തിലെ നിലയും ഓര്‍ത്താണ് മകളെ കൊലപ്പെടുത്തിയതെന്ന് പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.