ബെംഗളൂരുവില്‍ യുവതിയെ നടുറോഡില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. ബെംഗളൂരു തിലക് നഗറിലുള്ള സന്തോഷ് ഡാനിയേല്‍ കോഴിക്കോട് നിന്നാണ് പിടിയിലായത്. ബെംഗളൂരുവിലെ ഒരു ജാഗ്വാര്‍ ഷോറൂമില്‍ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു ഇയാള്‍. പീഡനശ്രമം നടന്ന് പത്താം ദിവസമാണ് പ്രതി പിടിയിലായത്.
ഏപ്രില്‍ മൂന്ന് വ്യാഴാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. നടുറോഡിലൂടെ രാത്രി രണ്ടുമണിയോടെ നടന്നുവരികയായിരുന്ന രണ്ടു പെണ്‍കുട്ടികളെ ഓടിയെത്തിയ യുവാവ് കടന്നുപിടിക്കുകയായിരുന്നു. സംഭവത്തില്‍ പരാതികളൊന്നും ലഭിച്ചിരുന്നില്ലെങ്കിലും ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ബെംഗളൂരു പൊലീസിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതോടെ പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു.
മൂന്ന് സംസ്ഥാനങ്ങളിലായി ഒളിച്ചുതാമസിച്ച പ്രതിയെ 700-ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് വലയിലാക്കിയത്. കൈയേറ്റം, ലൈംഗികാതിക്രമം, അപായപ്പെടുത്താനുള്ള ലക്ഷ്യത്തോടെ പിന്തുടരുക എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് പ്രതിക്കെതിരെ എഫ്‌ഐആര്‍ തയ്യാറാക്കിയത്. സിസിടിവിയില്‍ അക്രമിയുടെ മുഖം വ്യക്തമായി പതിയാതിരുന്നത് പോലീസിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. മൂന്ന് സംസ്ഥാനങ്ങളിലായി ഒരാഴ്ചയോളം നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇന്നലെ രാത്രിയോടെയാണ് പോലീസ് സന്തോഷിനെ കോഴിക്കോട്ട് നിന്നും കസ്റ്റഡിയിലെടുത്തത്.