delhi-lady-shot

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ശാഹ്ദ്രയില്‍ 20 വയസുപ്രായം വരുന്ന യുവതി വെടിയേറ്റ് മരിച്ചു. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. പുലര്‍ച്ചെയാണ് യുവതിക്ക് വെടിയേറ്റതായുള്ള ഫോണ്‍ സന്ദേശം ലഭിച്ചതെന്നും സംഭവ സ്ഥലത്തെത്തിയപ്പോള്‍ മൃതദേഹമാണ് കണ്ടെത്തിയതെന്നും അഡീഷനല്‍ ഡിസിപി നേഹ യാദവ് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.  രണ്ടുതവണ യുവതിക്ക് വെടിയേറ്റതായാണ് പൊലീസിന്‍റെ നിഗമനം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. സ്ഥലത്ത് ഫൊറന്‍സിക് സംഘമടക്കമെത്തി പരിശോധിച്ചു. 

യുവതിക്ക് വെടിയേല്‍ക്കാനുണ്ടായ സാഹചര്യം വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ദൃക്സാക്ഷികള്‍ ആരും രംഗത്ത് വന്നിട്ടില്ലെന്നും പൊലീസ് അറിയിച്ചു. വ്യക്തി വൈരാഗ്യമാണോ കാരണമെന്നതടക്കം പരിശോധിക്കുകയാണെന്നും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി. 

ENGLISH SUMMARY:

A 20-year-old woman was found shot dead near a roadside in Shahdara, Northeast Delhi. Police received an early morning alert and recovered the body. Investigation underway.