കഞ്ചാവ് കടത്ത് എന്ന സംശയത്തെ തുടർന്ന് കോട്ടയം പനയ്ക്കപ്പാലത്ത് പൊലീസിന്റെ സിനിമാ സ്റ്റൈൽ കാർ ചേസിംഗ്. വാഹനത്തിൽ ഉണ്ടായിരുന്ന മൂന്ന് പേർ പൊലീസിന്റെ പിടിയിലായി. അതേസമയം വാഹനത്തിനുള്ളിൽ നിന്ന് കഞ്ചാവ് കണ്ടെത്താനായില്ല. കഴിഞ്ഞ ശനിയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഇരാറ്റുപേട്ട പൊലീസും ജില്ലാ പോലീസിന്റെ സ്‌ക്വാഡും ചേർന്നായിരുന്നു പരിശോധന. പോലീസ് വാഹനം പ്രതികളുടെ വാഹനത്തെയും പ്രതികളുടെ വാഹനം തിരിച്ചും ഇടിപ്പിച്ചിതായി ദൃക്സാക്ഷികൾ പറയുന്നു . പോലീസ് കാർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും പ്രതികൾ തയ്യാറായില്ല. ഇതിനെ തുടർന്ന് നിർത്താതെ പോയ കാറിനെ മഫ്തിയിലുള്ള പൊലീസ് സംഘം പിന്തുടരുകയായിരുന്നു.