സ്കൂള്‍ വിദ്യാര്‍ഥിനിയെ 16കാരനായ സഹോദരന്‍ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കി . ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. വയറുവേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ അമ്മ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ക്രൂരതയുടെ വിവരം പുറത്തറിയുന്നത്. പെണ്‍കുട്ടി മൂന്നു മാസം ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു. കാര്യങ്ങള്‍ കൂടുതല്‍ ചോദിച്ചപ്പോഴാണ് പെണ്‍കുട്ടി സംഭവത്തെക്കുറിച്ച് വിവരിച്ചത്.
മൂത്ത സഹോദരന്‍ തന്നോട് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്നും നിഷേധിച്ചപ്പോള്‍ രണ്ടു തവണ ബലാത്സംഗം ചെയ്തെന്നും പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ സംഭവത്തെക്കുറിച്ച് മാതാപിതാക്കളോട് പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറയുന്നു .മകളെ ഉപദ്രവിച്ച മകനെതിരെ അമ്മ പരാതി നല്‍കി. കൂലിത്തൊഴിലാളികളായ മാതാപിതാക്കള്‍ അതിരാവിലെ വീട്ടില്‍ നിന്നും പോയിക്കഴിഞ്ഞാല്‍ പിന്നെ കുട്ടികള്‍ മാത്രമാണ് വീട്ടിലുണ്ടാവുകയെന്ന് പൊലീസ് പറയുന്നു. ഇതാണ് പാടില്ലാത്ത ചെയ്തികളിലേക്ക് പതിനാറുകാരനെ മാറ്റിയത്. എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. ആരും വീട്ടിലില്ലാതിരുന്ന സമയത്താണ് സഹോദരന്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. സമാനമായ സംഭവം ഈ വര്‍ഷമാദ്യം മധ്യപ്രദേശിലും സംഭവിച്ചിട്ടുണ്ട്. പോണ്‍ വിഡിയോ കണ്ട് സഹോദരന്‍ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം രേവാ ജില്ലയില്‍ നിന്നായിരുന്നു കേട്ടത്. സംഭവം മറച്ചുവക്കാന്‍ ശ്രമിച്ച അമ്മയും രണ്ട് സഹോദരങ്ങളും അന്ന് അറസ്റ്റിലായിരുന്നു .