ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ കഴിഞ്ഞ ജൂണിലാണ് ബിസിനസുകാരന്റെ ഭാര്യയെ കാണാതായത്. നാലു മാസങ്ങള്‍ക്കു ശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് മൃതദേഹം വിവിഐപി മേഖലയില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. അന്ന് ജിമ്മിലേക്ക് പോയ ശേഷം പിന്നെ യുവതിയെ കാണാതാവുകയായിരുന്നു. യുവതി കൊല്ലപ്പെടുന്നതിനു തൊട്ടുമുന്‍പ് ജിമ്മില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഒരു ചുമന്ന ടീഷര്‍ട്ടും കറുത്ത പാന്റസും ധരിച്ചാണ് യുവതി ജിമ്മിലെത്തിയത്. ജിമ്മിലൂടെ നടക്കുന്നതിനിടെ അല്‍പനേരം നിന്ന് സമീപത്തുള്ളവരോട് സംസാരിക്കുന്നതും തിരിച്ചുപോയി ഒരു യുവതിയുമായി സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കാണാതായി നാലുമാസങ്ങള്‍ക്കു ശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയതായി ജിം ട്രെയിനര്‍ വിമല്‍ സോണി ചോദ്യം ചെയ്യലിനിടെ കുറ്റസമ്മതം നടത്തിയിരുന്നു. കാണ്‍പൂര്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിന്റെ വസതിയുള്‍പ്പെടെയുള്ള വിവിഐപി മേഖലയിലാണ് ട്രെയിനര്‍ യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയത്.
ജൂണ്‍ 24നാണ് ജിമ്മിലേക്ക് പോയ യുവതിയെ കാണാതായത്. ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുള്‍പ്പെടെ താമസിക്കുന്ന സുരക്ഷാമേഖലയിലാണ് യുവതിയുടെ മൃതദേഹം കുഴിച്ചിട്ടത്. സുരക്ഷാ പോയിന്റുള്‍പ്പെടെയുള്ള മേഖലയാണിത്. രണ്ടര വര്‍ഷമായി യുവതി ഈ ജിമ്മിലാണ് വരുന്നത്. ജിം ട്രെയിനറുടെ വിവാഹം നിശ്ചയിച്ചതില്‍ യുവതി അസ്വസ്ഥയായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നുമാണ് പൊലീസിന്റെ നിഗമനം. 20 ദിവസത്തെ ഇടവേളക്കു ശേഷമാണ് അന്ന് യുവതി ജിമ്മിലെത്തിയത്. ട്രെയിനറുടെ വിവാഹം ഉറപ്പിച്ചതുമായി ബന്ധപ്പെട്ട് കാറില്‍ ഇരുന്ന് ഇരുവരും തര്‍ക്കിക്കുകയും പിന്നാലെ ട്രെയിനര്‍ യുവതിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു.