‘സെല്ലു ഫാമിലി’ എന്ന യുട്യൂബ് ചാനലില്‍ ‘ഗുഡ്ബൈ’ പറഞ്ഞായിരുന്നു സെല്‍വരാജ് ആത്മഹത്യ ചെയ്തത്. ജീവനൊടുക്കുന്നതിനും പത്ത് മണിക്കൂര്‍ മുന്‍പാണ് ഭാര്യ പ്രിയയെ സെല്‍വരാജ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. പാറശാലയിലെ 40കാരിയായ പ്രിയലതയുടേയും 45കാരനായ സെല്‍വരാജിന്റെയും മരണം വലിയ ഞെട്ടലോടെയാണ് ആ നാട് കേട്ടത്.
സെല്‍വരാജ് തൂങ്ങിമരിച്ച നിലയിലും ഭാര്യ പ്രിയയെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടത്. ദമ്പതികളുടെ മകനാണ് മൃതദേഹം ആദ്യം കണ്ടത്. സെല്ലു ഫാമിലിയില്‍ പ്രിയയുടെ പാചകമായിരുന്നു പ്രധാനമായും ഉള്‍പ്പെടുത്തിയിരുന്നത്. ‘വിട പറയുകയാണെന്‍ ’എന്ന പാട്ട് മൊണ്ടാഷ് ചേര്‍ത്താണ് സെല്‍വരാജ് അപ്‌ലോഡ് ചെയ്തത്.പ്രിയയെ കൊലപ്പെടുത്തി 10മണിക്കൂറിനുള്ളിലാണ് വിഡിയോ അപ്‌ലോഡ് ചെയ്തത്. ശേഷം സെല്‍വരാജ് ജീവനൊടുക്കുകയായിരുന്നു.
നാട്ടുകാരുമായി അധികം സംസാരിക്കുന്നവരോ അടുപ്പമുള്ളവരോ ആയിരുന്നില്ല സെല്‍വരാജും കുടുംബവുമെന്ന് സമീപവാസികള്‍ പറയുന്നു. അതേസമയം ദമ്പതികളുടെ മരണത്തിൽ കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചു.
പ്രിയലതയെ കൊലപ്പെടുത്തിയ ശേഷം അവരുടെ മൊബൈലിൽ വിടപറയുന്ന മട്ടിലുള്ള പാട്ട് സെൽവരാജ് അപ്‌ലോഡ് ചെയ്തുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന്റെ വിശദമായ റിപ്പോർട്ട് 2 ദിവസം കഴിഞ്ഞ് ലഭിക്കും. പ്രിയലതയുടെയും സെൽവരാജിന്റെയും 4 മൊബൈൽ ഫോണുകൾ ലോക്കായതിനാൽ ഫൊറൻസിക് പരിശോധനയിൽ മാത്രമേ പൂർണവിവരങ്ങൾ ലഭിക്കുകയുള്ളൂ. അധികം സുഹൃദ്‌വലയം ഇല്ലാത്ത ഇരുവരും തമ്മില്‍ മറ്റെന്തെങ്കിലും തര്‍ക്കം നിലനില്‍ക്കുന്നുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്.