ചിത്രത്തില്‍ ആദ്യം കാണുന്നയാള്‍ ഹസൈനാര്‍. രണ്ടാമന് ഹുസൈന്. ഇരട്ടകളാണ്. 21 വയസാണ് ഇരുവര്‍ക്കും പ്രായം. ഫോട്ടോയില്‍ കാണുന്നപോലെ തന്നെ സാമ്യമുണ്ട് ഇരുവരുടെയും മനസിനും. പ്രണയമാണ് ഹോബി. രണ്ടുപേരുടെയും കയ്യിലിരിപ്പ് പക്ഷേ നല്ലതല്ല. പ്രണയം നടിച്ച് വശത്താക്കിയ യുവതിയെ വീഡിയോ കോള്‍ വിളിച്ച് നഗ്നചിത്രം സ്ക്രീന്‍ ഷോട്ടെടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച കേസില്‍ ഇരുവരും ഇപ്പോള്‍ റിമാന്‍ഡിലാണ്.
നിലമ്പൂർ ചന്തക്കുന്നില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇരട്ട സഹോദരങ്ങളായ ഹസൈനാറും ഹുസൈനും. അവിടെ വെച്ചാണ് ഹസൈനാര്‍ ഈ യുവതിയെ പരിചയപ്പെടുന്നത്. ദിവസങ്ങള്‍ കൊണ്ട് യുവതിയെ വശത്താക്കി പ്രണയാഭ്യര്‍ഥന നടത്തി. ആദ്യം യുവതി മറുപടിയൊന്നും കൊടുത്തില്ലെങ്കിലും പോകെപ്പോകെ ഇരുവരും അടുപ്പത്തിലായി. ആ പ്രണയ ബന്ധം അങ്ങനെതുടര്ന്ന് പോകവേ നിലമ്പൂർ ചന്തക്കുന്നില്‍ നിന്ന് സഹോദരങ്ങള്‍ വയനാട് ചുള്ളിയോട്ടിലേക്ക് താമസം മാറി.
ഇതിടെ സഹോദരന്മാരില് രണ്ടeമനായ ഹുസൈനും ഇതേ യുവതിയോട് പ്രേമം തുടങ്ങി. അയാളും മൊബൈൽ ഫോണിലൂടെ യുവതിയോട് പ്രണയാഭ്യർഥന നടത്തി. തുടർന്ന് ഇരുവരും ചേർന്ന് യുവതിയെ പ്രലോഭിപ്പിച്ച് രാത്രിയിൽ വീഡിയോകോൾ ചെയ്തു. ശേഷം യുവതിയുടെ നഗ്നചിത്രം പകർത്തി.. പിന്നീട് യുവതി കണ്ടത് ഇവരുടെ മറ്റൊരു മുഖമായിരുന്നു. വിവാഹം ചെയ്തില്ലെങ്കിൽ വീട്ടുകാർക്കും സുഹൃത്തുക്കൾക്കും ഈ വീഡിയോയും സ്ക്രീന്‍ ഷോട്ടും അയച്ചു കൊടുക്കുമെന്നായിരുന്നു ഭീഷണി. ഭയന്നുപോയ യുവതി ഈ ബന്ധത്തില്‍ നിന്ന് തന്നെ പിന്മാറി. ഇതോടെ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ യുവതിയുടെ നഗ്ധചിത്രങ്ങള് പ്രചരിപ്പിച്ചു.
യുവതിയുടെ പരാതിയെ തുടര്‍ന്ന് മലപ്പുറം എടക്കര പൊലീസ് കേസെടുത്തു. തുടര്‍ന്ന് അഞ്ചച്ചവടി കാണാഞ്ചേരി വീട്ടില്‍ ഹുസൈനും, ഹസൈനാരും പിടിയിലായി. ഇൻസ്പെക്ടർ എൻ ബി ഷൈജു,എ എസ് ഐ ഷാജഹാൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സാബിറലി, അരുൺകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ മഞ്ചേരി കോടതി റിമാൻഡ് ചെയ്തു. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.