അമ്മയെ ദേഹോപദ്രവം ഏൽപ്പിച്ചയാളുടെ വീട്ടില്‍ കയറി സ്കൂട്ടര്‍ കത്തിച്ച കേസില്‍ 30കാരി പിടിയില്‍. പാറശാല പൊഴിയൂരിലാണ് സംഭവം.  പൊഴിയൂർ പ്ലാങ്കാലവിളയിൽ ശാലി യാണ് (30) പിടിയിലായത്. കേസില്‍ രണ്ടാം പ്രതിയായ ശാലിയെ പൊഴിയൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. 

പൊഴിയൂർ സ്വദേശി ബിബിന്റെ കോമ്പൗണ്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന സ്കൂട്ടർ കഴിഞ്ഞ 27 ന് വെളുപ്പിന് ശാലിയും സഹോദരൻ സന്തോഷ് കുമാറും ചേർന്നാണ് കത്തിച്ചത്. ശാലിയുടെ അമ്മയെ ദേഹോപദ്രവം ഏൽപ്പിച്ചതിനെതിരെ പൊഴിയൂർ സ്റ്റേഷനിൽ കേസുണ്ട്. ഇതിന്റെ വിരോധമാണ് സ്‌കൂട്ടർ കത്തിക്കുന്നതിന് കാരണമായതെന്ന് പൊലീസ് പറയുന്നു. 

പൊഴിയൂർ എസ്.എച്ച്.ഒ ആസാദ് അബ്ദുൽ കലാമിന്റെ നേതൃത്വത്തിൽ സി.സി.ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

ENGLISH SUMMARY:

30-Year-Old Woman Arrested for Breaking into House and Burning Scooter