മലപ്പുറം അരീക്കോട് എസ് ഒ ജി ക്യാംപിലെ കമാൻഡോ വിനീത് ആത്മഹത്യയില്‍ എ.സി അജിത്തിനെതിരെ മൊഴി. അജിത്തിന് വിനീതിനോട് വ്യക്തിവൈരാഗ്യമെന്ന് കമാന്‍ഡോകള്‍. ക്യാംപിലെ ട്രെയിനിങ്ങിനിടെ വിനീതിന്‍റെ സുഹൃത്ത് സുനീഷ് മരിച്ചിരുന്നു. കുഴഞ്ഞുവീണ സുനീഷിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചവരെ അജിത്ത് തടഞ്ഞുവെന്നും ഇതില്‍ അജിത്തിനെതിരെ വിനീത് ശബ്ദമുയര്‍ത്തിയതിനാണ് വ്യക്തിവൈരാഗ്യമെന്നും കമാന്‍ഡോകളുടെ മൊഴി.
Read Also: മലപ്പുറത്തു പൊലീസ് ഉദ്യോഗസ്ഥന്‍ സ്വയം നിറയൊഴിച്ച് മരിച്ചു
കേസിൽ എസ് ഒ ജി ക്യാമ്പിൽ അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. അതിനിടെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ് ഒ ജി ക്യാമ്പിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് സംഘർഷത്തില്‍ കലാശിച്ചു.
റിഫ്രഷർ കോഴ്സിലെ പരാജയമാണ് വിനീതിന്റെ ആത്മഹത്യക്ക് കാരണമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ജില്ല പൊലീസ് മേധാവിയും ഇന്നലെ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി മരണം നടന്ന ശുചിമുറിയിലും പരിസരത്തുമാണ് ഫോറൻസിക് വിദഗ്ദർ പരിശോധന നടത്തിയത്. വിനീതിന്റെ മരണത്തെ തുടർന്ന് ഡിസംബർ 16 ന് ആരംഭിക്കേടിയിരുന്ന റിഫ്രഷർ കോഴ്സ് അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചു.