മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്ന ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ഗഗന്‍യാന്‍ യാഥാര്‍ഥ്യത്തിലേക്ക്. യാത്രയ്ക്ക് മുന്നോടിയായുള്ള ആളില്ലാ പരീക്ഷണ വിക്ഷേപണത്തിന്റെ റോക്കറ്റ് കൂട്ടിയോജിപ്പിക്കല്‍ തുടങ്ങി.
ഇസ്റോയുടെ വിവിധ യൂണിറ്റുകളില്‍ നിര്‍മിച്ച റോക്കറ്റും ക്രൂമൊഡ്യൂളും സര്‍വീസ് മൊഡ്യൂളുമടങ്ങുന്ന ഭാഗങ്ങള്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെത്തിച്ചാണു യോജിപ്പിക്കുന്നത്. ഇസ്റോ ചെയര്‍മാന്‍ എസ്. സോമനാഥും ഗഗന്‍യാന്‍ ദൗത്യത്തിനു ചുക്കാന്‍ പിടിക്കുന്ന ഹ്യൂമന്‍ സ്പേസ് ഫ്ലൈറ്റ് സെന്ററിന്റെ സ്ഥാപക ഡയറക്ടറുമായ തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്റര്‍ മേധാവി എസ്. ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണു പരീക്ഷണ വിക്ഷേപണത്തിനുള്ള മുന്നൊരുക്കങ്ങള്‍ .
അടുത്തമാസമാണ് നിര്‍ണായകമായ ആദ്യ പരീക്ഷണ വിക്ഷേപണം. വിക്ഷേപണം വിജയകരമായാല്‍ അടുത്ത വര്‍ഷാവസാനം ഗഗന്‍യാന്‍ ദൗത്യമുണ്ടാകും. ഇതിനായുള്ള നാലു ബഹിരാകാശ യാത്രികരെയും നേരത്തെ തിരഞ്ഞെടുത്തിരുന്നു