പരാതി പറയാനെത്തിയ യുവതിയെ ഓഫീസിലിട്ടു പീഡിപ്പിച്ചു ഉന്നത പൊലീസ് ഓഫീസര്‍. കര്‍ണാടക തുമുകുരു ജില്ലയിലെ മധുഗിരി ഡിവൈഎസ്പി, ഓഫീസ് ശുചിമുറിയില്‍ വച്ചു യുവതിയോടു മോശമായി പെരുമാറുന്ന ദൃശ്യങ്ങള്‍ പുറത്തായി. വന്‍ വിവാദമായതോടെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
കണ്ടു നടുങ്ങാന്‍ മാത്രമേ കഴിയൂ. തീക്കട്ടയില്‍ ഉറമ്പരിക്കുന്ന ഈ ദൃശ്യങ്ങള്‍ തുമുകുരുവിലെ മധുഗിരി ഡിവൈഎസ്പി ഓഫീസിന്റെ ശുചിമുറിയില്‍ നിന്നാണ്. യൂണിഫോണില്‍ പുറം തിരിഞ്ഞിരിക്കുന്നയാളാണു സ്ഥലം ഡിവൈഎസ്പി രാമചന്ദ്രപ്പ. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട പരാതി പറയാനെത്തിയ യുവതിയെയാണു ഡിൈവഎസ്പി ദുരുപയോഗിച്ചത്. പരാതിയില്‍ നടപടിയെടുക്കണമെങ്കില്‍ വഴങ്ങിത്തരണമെന്നു ഭീഷണിപ്പെടുത്തി കൊണ്ടുപോകുകയായിരുന്നുവെന്നാണു പുറത്തുവരുന്ന വിവരം.
ശുചിമുറിയുടെ വെന്റിലേറ്റര്‍ വഴി ഒഫീസിലുണ്ടായിരുന്നവര്‍ തന്നെയാണു ദൃശ്യങ്ങള്‍ പകര്‍ത്തി പുറത്തുവിട്ടതെന്നാണു സൂചന. ദൃശ്യങ്ങള്‍ പുറത്തായതിനു പിറകെ ഡിവൈഎസ്പി ഒളിവില്‍ പോയി. അന്വേഷണം തുടങ്ങിയെന്നും ൈവകാതെ പിടികൂടുമെന്നും തുമുകുരു എസ്പി വ്യക്തമാക്കി. ആഭ്യന്തരമാന്ത്രി ജി.പരമേശ്വരയുടെ ജില്ലയിലുണ്ടായ സംഭവം പൊലീസിനും സംസ്ഥാന സര്‍ക്കാരിനും കനത്ത നാണക്കേടായിരിക്കുകയാണ്