വലിയ ആസൂത്രണം നടത്തിയ ശേഷമാണ് താമരശേരിയിലെ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട്. ദിവസങ്ങളോളം മുഖ്യപ്രതി യുട്യൂബില്‍ കാര്യങ്ങള്‍ തേടി. നഞ്ചക്ക് എങ്ങനെ ഉപയോഗിച്ചാല്‍ വലിയ തോതിലുള്ള ആഘാതം ഉണ്ടാക്കാം എന്നതായിരുന്നു പ്രതി പ്രധാനമായും തിരഞ്ഞത്. ഒന്നാംപ്രതി മാത്രമാണ് ഇത്തരത്തിലുള്ള പഠനം നടത്തിയത്. കരാട്ടെ പഠിക്കുന്ന പ്രതിയുടെ സഹോദരന്റെ നഞ്ചക്ക് ആണ് ഷഹബാസിനെ കൊലപ്പെടുത്താനായി ഉപയോഗിച്ചത്.
അതേസമയം 63പേര്‍ അംഗങ്ങളായുള്ള വാട്സാപ്പ് ഗ്രൂപ്പിലൂടെ പല തരത്തിലുള്ള ചര്‍ച്ചകളും ആസൂത്രണങ്ങളും നടന്നിട്ടുണ്ട്. ആയുധങ്ങളുടെ ചിത്രങ്ങളും പ്രവര്‍ത്തനവുമടക്കം ഗ്രൂപ്പിലൂടെ കൈമാറപ്പെട്ടു. ഏത് തരത്തിലുള്ള ആയുധം ഉപയോഗിക്കണമെന്നതും ഗ്രൂപ്പില്‍ വലിയ ചര്‍ച്ചയായിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായി. അതേസമയം ഈ ഗ്രൂപ്പിലുള്ള 63 പേരെയും പ്രതികളാക്കാന്‍ സാധിക്കില്ലെങ്കിലും പത്തിലേറെപ്പേരെ ഇനിയും അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലേക്കു മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
താമരശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ ആക്രമിക്കാനുള്ള നഞ്ചക്കിന്‍റെ ഉപയോഗം പ്രതികള്‍ പഠിച്ചത് യൂട്യൂബില്‍നിന്നെന്ന് പൊലീസ് സ്ഥിരീകരിച്ചുകഴിഞ്ഞു. ഷഹബാസ് കൊലപാതകത്തില്‍ മെറ്റയോട് വിവരങ്ങൾ തേടിയെങ്കിലും ലഭിക്കാന്‍ ഇനിയും രണ്ടു ദിവസമെങ്കിലും കഴിയണം. സംഘർഷം ആസൂത്രണം ചെയ്ത ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാനാണ് പൊലീസ് മെറ്റയോട് വിവരങ്ങൾ ആരാഞ്ഞത്. ഓഡിയോ, ചിത്ര സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകൾ വ്യാജമാണോ എന്നും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് മെയിൽ അയച്ചു.
അതേസമയം, ഷഹബാസ് കൊലപാതകകേസിലെ പ്രതികളായ വിദ്യാര്‍ഥികളെ എസ്എസ്എല്‍സി പരീക്ഷ എഴുതിക്കുന്നതിനെതിരെ കെഎസ്‌യു, എംഎസ്എഫ് പ്രതിഷേധം. കോഴിക്കോട് വെള്ളിമാട്‌കുന്ന് ജുവൈനല്‍ ഹോമിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ കെഎസ്‌യു പ്രവര്‍ത്തകര്‍ ഗേറ്റിന് മുമ്പിലിരുന്ന് പ്രതിഷേധിച്ചു. കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് വി.ടി.സൂരജ് ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എംഎസ്‍എഫ് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി.