whatsapp-group-pakistan-man-murders

വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയതിന്‍റെ ദേഷ്യത്തില്‍ ഗ്രൂപ്പ് അഡ്മിനെ വെടിവെച്ചു കൊലപ്പെടുത്തി. പാകിസ്ഥാനിലെ പെഷവാറിലാണ് സംഭവം. വ്യാഴാഴ്ച വൈകിട്ടാണ് മുഷ്‌താഖ് അഹ്‌മ്മദ് എന്നയാള്‍ വേടിയേറ്റ് മരിച്ചത്.

സംഭവത്തില്‍, അഷ്ഫാഖ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ഇയാളുടെ അറസ്റ്റും രേഖപ്പെടുത്തി. പെഷവാർ ഉൾപ്പെടുന്ന ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിൽ അക്രമ സംഭവങ്ങൾ വ്യാപകമാണ്.  

അഷ്ഫാഖിന് എതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിരിക്കുകയാണ്. വാട്‌സാപ്പ് ഗ്രൂപ്പിലെ ചാറ്റിനിടെയുണ്ടായ തർക്കത്തെ തുടർന്നാണ്  ഗ്രൂപ്പിൽ നിന്ന് അഷ്ഫാഖിനെ അഹ്‌മ്മദ് നീക്കിയത്.

പ്രശ്നം സംസാരിച്ച് തീർക്കാമെന്ന് പറഞ്ഞ് പിന്നീട് ഇരുവരും കണ്ടുമുട്ടി. അഹ്‌മ്മദ് സംസാരിക്കുന്നതിനിടെ അഷ്ഫാഖ് കൈയ്യിൽ കരുതിയിരുന്ന തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നു. 

ENGLISH SUMMARY:

Pakistan man murders WhatsApp group admin after being removed from group chat