hafis-thrikkannan

റീല്‍സ് എടുക്കാനായി വീട്ടിലേക്കു  വിളിച്ചുവരുത്തി പെണ്‍കുട്ടികളെ ചതിക്കുകയാണ് തൃക്കണ്ണന്‍ എന്നറിയപ്പെടുന്ന സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സര്‍ മുഹമ്മദ് ഹാഫിസിന്റെ രീതിയെന്ന് പരാതിക്കാരി. ഈ രീതിയില്‍ നിരവധി പെണ്‍കുട്ടികളെ ചതിച്ചതായി തനിക്ക് നേരിട്ടറിയാമെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. ഇൻസ്റ്റാഗ്രാമിൽ മൂന്നര ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള ആളാണ് തൃക്കണ്ണൻ എന്നറിയപ്പെടുന്ന  ഹാഫിസ്. പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ അറസ്റ്റിലായ ഹാഫിസ് ഇപ്പോള്‍ റിമാന്‍ഡിലാണ്. 

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയെന്നതാണ് ഇയാളുടെ ലക്ഷ്യം. റീൽസ് എടുക്കാമെന്ന് പറഞ്ഞ് പെൺകുട്ടികളെ വശത്താക്കി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ശേഷം കബളിപ്പിക്കും. ആലപ്പുഴ സൗത്ത് പൊലീസില്‍ പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. സമൂഹത്തിലെ അനീതികള്‍ക്കെതിരെയാണ് സോഷ്യല്‍മീഡിയയില്‍ പറയുന്നത്, പക്ഷേ വ്യക്തിജീവിതം അങ്ങനെയൊന്നുമല്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം. 

ENGLISH SUMMARY:

Social media influencer from Alappuzha arrested following a woman's complaint of sexual abuse under the pretext of marriage. Muhammad Hafis, a native of Iravukad, Alappuzha, popularly known as "Thrikkannan," was taken into custody by the Alappuzha South Police. The case was registered based on a complaint filed by a woman from Alappuzha.