si-suspension

TOPICS COVERED

ട്രെയിനിൽ നിന്ന് വീണ് മരിച്ച ഇതര സംസ്ഥാനക്കാരന്റെ പണം കവർന്ന എസ് ഐയ്ക്ക് സസ്‌പെൻഷൻ. ആലുവയിലെ ഗ്രേഡ് എസ് ഐ,  യു സലീമിനെയാണ് സസ്‌പെൻഡ് ചെയ്തത്. ഇതര സംസ്ഥാനക്കാരന്റെ ബാഗിൽ നിന്ന് 3000 രൂപയാണ് ഇയാൾ അടിച്ചു മാറ്റിയത്. ബാഗ് അടക്കമുള്ള വസ്തുക്കൾ ബന്ധുക്കൾക്ക് കൈമാറിയപ്പോൾ പണത്തിൽ വ്യത്യാസം വന്നപ്പോഴാണ് പൊലീസ് പരിശോധിച്ചത്. പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് എസ് ഐ ആണ് പണം കവർന്നതെന്ന് സ്ഥിരീകരിച്ചു. സലീം, മുൻപും സാമ്പത്തിക ഇടപാടുകളിൽ അച്ചടക്കനടപടി നേരിട്ടയാൾ ആണെന്ന് പൊലീസ് വ്യക്തമാക്കി. ഈ മാസം 19 നാണ് രാജസ്ഥാൻ സ്വദേശി ട്രെയിനിൽ നിന്ന് വീണ് മരിച്ചത്