ഹോമിയോയെയും ആയുര്‍വേദത്തെയും തഴഞ്ഞതെന്തിന്? സര്‍ക്കാരിനെതിരെ ഡോ. ബിജു പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ - 1

വനിതാ ഹോസ്റ്റലിന് സമീപം പതുങ്ങി നിന്ന് ലൈം​ഗികാവയവം പ്രദർശിപ്പിയ്ക്കുന്ന 35കാരന്‍ പിടിയിൽ. തിരുവനന്തപുരം ഒറ്റശേഖരമം​ഗലം കുന്നുവിള പുത്തൻവീട്ടിൽ വിനോദ് (35) ആണ് തമ്പാനൂർ പൊലീസിന്റെ വലയിൽ വീണത്. 

തമ്പാനൂർ എസ്എസ് കോവിൽ റോഡിൽ നിന്നും മഞ്ഞാലിക്കുളം റോഡിലേയ്ക്ക് പോകുന്ന ശ്രീമൂലം ലൈനിലെ വനിതാ ഹോസ്റ്റലിൽ നിന്നുമാണ് വിനോദിനെ തമ്പാനൂർ പൊലീസ് പിടികൂടിയത്. സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ തടയാനുള്ള വകുപ്പുകളായ 75, 77, 79 പ്രകാരമാണ്  ഇയാൾക്കെതിരെ കേസ് എടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

സ്ത്രീകൾക്ക് മുന്നിൽ ലൈം​ഗികാവയവം പ്രദർശിപ്പിയ്ക്കുന്ന സമയത്ത് ആളറിയാതിരിക്കാനായി ഇയാൾ തന്ത്രപൂർവം വേഷം മാറാറുണ്ടെന്ന് പൊലീസ് പറയുന്നു. വിഗ്ഗ് വച്ചും, വയ്ക്കാതെയും പല തരത്തിൽ രൂപം മാറിയാണ് വിനോദ് ന​ഗ്നതാ പ്രദർശനം നടത്തിയിരുന്നത്.  

ENGLISH SUMMARY:

35-year-old man arrested for displaying nudity in front of women