ഭാര്യയുമായി പിണങ്ങിയ മോർച്ചറി ജീവനക്കാരൻ, പെൺ സുഹൃത്തിനെ വിളിച്ചുവരുത്തി ഒരുമിച്ച് വിഷം കഴിച്ചു. കോന്നി മെഡിക്കൽ കോളജ് മോർച്ചറി ജീവനക്കാരനേയും പെൺ സുഹൃത്തിനെയും ആണ് എലി വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. താൽക്കാലിക ജീവനക്കാരനായ കുമളി സ്വദേശി രാകേഷും റാന്നി സ്വദേശിനിയുമാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
ഉച്ചയ്ക്ക് ഒരു മണിക്കാണ് രാകേഷിന്റെ വിശ്രമ മുറിയിൽ ഇരുവരെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. രാകേഷും ഭാര്യയും തമ്മിൽ മെഡിക്കൽ കോളേജിൽ വച്ച് വാക്കേറ്റം ഉണ്ടായതിന് പിന്നാലെയാണ് പെൺ സുഹൃത്തിന് വിളിച്ചു വരുത്തി വിഷം കഴിച്ചത്. ഭാര്യയെ വിളിച്ചുവരുത്തിയ ശേഷമാണ് വിഷം കഴിച്ചത്. ഇരുവരെയും കോന്നി മെഡിക്കൽ കോളജിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. രണ്ടുപേരുടെയും നില അത്ര ഗുരുതരമല്ല. വഴക്കുണ്ടായെങ്കിലും ഭാര്യയാണ് രാകേഷിനൊപ്പം ആശുപത്രിയിൽ ഉള്ളത്.