പൊലീസ് ഉദ്യോഗസ്ഥർ മദ്യപിച്ചെന്നാരോപിച്ച് കൊല്ലം പത്തനാപുരത്ത് ഒരുസംഘം ആളുകൾ രാത്രി പൊലീസ് പട്രോളിങ് വാഹനം തടഞ്ഞു. നാലു ദിവസം മുൻപുളള ദൃശ്യങ്ങൾ പുറത്തുവന്നതോടെ വകുപ്പുതല അന്വേഷണം തുടങ്ങി. പൊലീസ് കൺട്രോൾ റൂം വാഹനം നാട്ടുകാർക്കിടയിലൂടെ അതിവേഗത്തിലാണ് സഞ്ചരിച്ചത്. പിൻവശത്തെ വാതിൽ തുറന്നു കിടക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ENGLISH SUMMARY:
A group of locals in Patthanapuram, Kollam, blocked a police patrol vehicle at night, alleging that the officers were intoxicated. Following the release of footage from four days ago, a departmental investigation has been initiated. The video shows the police vehicle speeding through a local area, with the rear door open and a person lying inside.