സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് യുവാവ് ഭാര്യയെ കൊലപ്പെടുത്തിയത്, രണ്ടുമക്കളെയും മുറിയിലിട്ട് പൂട്ടിയ ശേഷം. കൊലയ്ക്ക് ശേഷം ഇയാള്‍ കൈ ഞരമ്പ് മുറിച്ച് ജീവനൊക്കാന്‍ ശ്രമിച്ചുവെങ്കിലും, നടന്നില്ല. വയനാട് കേണിച്ചിറ സ്വദേശി ലിഷ (43) ആണ് കൊല്ലപ്പെട്ടത്.
ഫോണിന്റെ ചാർജിംഗ് കേബിൾ കഴുത്തിൽ മുറുക്കിയാണ് ഇയാൾ കൊല നടത്തിയത്. ശേഷം ജീവനൊടുക്കാനായി, മരത്തിൽ കുരുക്കിട്ട് കയറിയെങ്കിലും ഇയാള്‍ താഴേയ്ക്ക് വീഴുകയായിരുന്നു. തുടർന്ന് വിഷം കുടിക്കുകയും, യന്ത്രം കൊണ്ട് കൈയിലെ ഞരമ്പ് മുറിക്കുകയും ചെയ്തു. ഇതിനുശേഷം തടി മുറിക്കുന്ന യന്ത്രം കൊണ്ട് ഇയാൾ കൈ മുറിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജിൽസണെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജലവകുപ്പ് ജീവനക്കാരനായ ജിന്‍സന്‍ സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് കൊലപാതകം നടത്തിയത്. വീട്ടിനുള്ളില്‍ നിന്നും രണ്ട് കുറിപ്പുകളും പൊലീസ് കണ്ടെടുത്തു. ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യത വന്നതോടെയാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്ന് കുറിപ്പില്‍ പറയുന്നു. ലിഷയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കാനായിരുന്നു ജിന്‍സന്‍റെ ശ്രമം. ഇത് പരാജയപ്പെട്ടതോടെയാണ് കൈ ഞരമ്പ് മുറിച്ചത്. പൊലീസെത്തി ലിഷയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി മാറ്റി.
ലിഷയെ കൊലപ്പെടുത്തിയ ശേഷം താൻ മരിക്കുകയാണെന്നും മക്കളെ സംരക്ഷിക്കണമെന്നും പറഞ്ഞ് സുഹൃത്തിനു ജെൻസൻ ശബ്ദസന്ദേശമയച്ചിരുന്നു. കടബാധ്യതയെ പറ്റി സന്ദേശത്തിൽ സൂചിപ്പിക്കുന്നുണ്ട്.