വിളമ്പിയ ചിക്കന്‍ കറിക്ക് ചൂട് കുറഞ്ഞുപോയെന്ന് പറഞ്ഞ് ഹോട്ടലുടമയെ മര്‍ദ്ദിച്ചു. ശനിയാഴ്ച രാത്രിയോടെ, തിരുവനന്തപുരം നെയ്യാറ്റിന്‍കരയ്ക്ക് അടുത്ത് അമരവിളയിലെ പുഴയോരം ഹോട്ടലിലായിരുന്നു ആക്രമണം. മര്‍ദ്ദനത്തില്‍ പരുക്കേറ്റ ഹോട്ടലുടമ ദിലീപ് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും, നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.
നെയ്യാറ്റിന്‍കര സ്വദേശി സജിന്‍ ദാസ് എന്നയാളുടെ നേതൃത്വത്തിൽ ഒന്‍പത് പേരടങ്ങുന്ന സംഘമാണ് രാത്രി ഭക്ഷണം കഴിക്കാനെത്തിയത്.
സജിൻ ഓര്‍ഡര്‍ ചെയ്ത ചിക്കന്‍ കറി, ടേബിളില്‍ വിളമ്പിയപ്പോള്‍ ചൂട് കുറവായിരുന്നു എന്നാണ് ആരോപണം. തുടര്‍ന്ന് ഹോട്ടലുടമയും കഴിക്കാനെത്തിയവരും തമ്മിൽ വാക്കു തര്‍ക്കമായി. ഇതിനിടെ കടയിലെ സോഡാ കുപ്പി ഉപയോഗിച്ച് കഴിക്കാനെത്തിയ സംഘം ദിലീപനെ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസിന് നൽകിയ പരാതി. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം, സജിന്‍ നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലെത്തിയാണ് പരാതി നൽകിയത്. സജിന്‍ ദാസും സംഘവും സോഡാ കുപ്പി കൊണ്ട് മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചുവെന്നാണ് പരാതി. സജിന്‍ദാസ്, പ്രവീണ്‍ എന്നിവരുള്‍പ്പെടെ കണ്ടാലറിയാവുന്ന ഒന്‍പത് പേര്‍ക്കെതിരെയാണ് ദിലീപ് പരാതി നല്‍കിയത്. നെയ്യാറ്റിന്‍കര പൊലീസ് അന്വേഷണം ആരംഭിച്ചു.