ലഹരിക്കെതിരെ ഒരു സമൂഹം ഒന്നാകെ പോരാട്ടത്തിനിറങ്ങുമ്പോള്‍, ആ ദൗത്യത്തിന്‍റെ ഭാഗമാകേണ്ടവര്‍ പോലും ലഹരിമാഫിയകളുടെ കയ്യിലാണെങ്കില്‍ എന്ത് ചെയ്യും. കോളജുകളും സ്കൂളുകളും കേന്ദ്രീകരിച്ചുള്ള ലഹരി വില്‍പനയുടെ കണ്ണികള്‍ പൊട്ടിച്ചെറിയാനായില്ലെങ്കില്‍ ഇങ്ങനെയൊരു ദൗത്യം വിജയം കാണാനേ പോകുന്നില്ല. കളമശ്ശേരി പോളി ടെക്നിക് കോളജിൽ ഹോളി ആഘോഷങ്ങൾക്കായി ശേഖരിച്ചിരുന്ന രണ്ട് കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. . ക്യാംപസികത്തെ കോളജ് ഹോസ്റ്റലിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.. SFI യൂണിയന്‍ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു; തന്നെ കുടുക്കിയതാണെന്ന യൂണിയന്‍ ജനറല്‍ സെക്രട്ടറി അഭിരാജിന്റെ വാദം പൊളിച്ച് ദൃശ്യങ്ങള്‍ പുറത്തുവന്നു. അഭിരാജിന്റെ മുറിയിൽ പൊലീസ് പരിശോധന നടത്തി കഞ്ചാവും വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടുന്ന ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. പോളിടെക്നിക് ആഭ്യന്തര അന്വേഷണംപ്രഖ്യാപിച്ചു, മൂന്ന് വിദ്യാർഥികളെയും സസ്‌പെൻഡ് ചെയ്തു.