കോഴിക്കോട്ട് ഇന്ന് നമ്മള്‍ ഒരമ്മയെ കണ്ടു. ഹൃദയം നുറുങ്ങും ആ അമ്മയുടെ വാക്കുകള്‍ കേട്ടാല്‍, അവരുടെ അവസ്ഥയറിഞ്ഞാല്‍..  ലഹരിക്ക് അടിമയായ പിടികിട്ടാപ്പുള്ളിയായ മകനെ പൊലീസില്‍ ഏല്‍പ്പിക്കാന്‍ ആ അമ്മ തീരുമാനിച്ചത് സഹികെട്ടാണ്. ഒരുപാട് അമ്മമാര്‍ക്ക് അവരെതന്നെ കാണാന്‍ കഴിയും ഈ അമ്മയില്‍.. അത്രയേറെ കുടുംബങ്ങളില്‍ ഇതേ അവസ്ഥയുണ്ട്. ഈ സംഭവത്തിലേക്ക് വന്നാല്‍, എലത്തൂര്‍ സ്വദേശി രാഹുലാണ് അറസ്റ്റിലായത്. അത്ര എളുപ്പമായിരുന്നില്ല അറസ്റ്റ്. ആത്മഹത്യഭീഷണി മുഴക്കിയ പ്രതിയെ മനോരമ ന്യൂസിന്‍റെ കൂടി സഹായത്തോടെയാണ് പൊലീസ് തന്ത്രപരമായി വരുതിയിലാക്കിയത്.. അറസ്റ്റിന് മുമ്പ് മാധ്യമത്തോട് സംസാരിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് മനോരമ ന്യൂസിന്‍റെ സഹായം തേടുകയായിരുന്നു. മകന്‍റെ മര്‍ദനം അസഹനീയമായിരുന്നു എന്ന്  അമ്മ മനോരമ ന്യൂസിനോട് പറഞ്ഞു. 

ENGLISH SUMMARY:

Today in Kozhikode, we met a mother whose words will break your heart. When you hear her words and understand her situation... it's heartbreaking. She made the difficult decision to hand over her son, a victim of addiction and a criminal, to the police. Many mothers can relate to this mother's story, as similar situations exist in many families. Regarding this incident, Rahul, a resident of Elathur, was arrested. However, the arrest wasn't easy. The accused, who had threatened to commit suicide, was apprehended strategically with the help of Manorama News. Before the arrest, the accused requested to speak with the media, leading the police to seek Manorama News' assistance. The mother told Manorama News that her son's abuse was unbearable