എമ്പുരാന്‍ വിവാദങ്ങള്‍ക്ക് പിന്നാലെ സഹനിര്‍മാതാവായ ഗോകുലം ഗോപാലന്‍റെ സ്ഥാപനങ്ങളില്‍ ഇഡി പരിശോധനയും തൊട്ടടുത്ത ദിവസം ചിത്രത്തിന്‍റെ സംവിധായകന്‍ പൃഥ്വിരാജിന് ആദായനികുതി വകുപ്പ് മുന്‍പ് കൊടുത്ത നോട്ടിസ് പരസ്യമാവുകയും ചെയ്തതോടെ ട്രോള്‍ പൂരം. എമ്പുരാന്‍ കണ്ടവരുടെ വീട്ടില്‍ റെയ്ഡ് ഉണ്ടാകുമോ? എന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന ഒരു ചോദ്യം. നേരത്തെ പ്രതീക്ഷിച്ചതാണ് എന്തേ വൈകിയത്?, ചട്ടം ലംഘിക്കാതെ പണം ചിലവഴിച്ചത് കൊടകര കുഴൽപണം മാത്രമാണ് എന്നും സിനിമയില്‍ കാണിച്ചത് റിയല്‍ ലൈഫില്‍ നടക്കുന്നു എന്നുമൊക്കെയാണ് കമന്‍റുകള്‍.
2022 ഡിസംബറില്‍ നടത്തിയ പരിശോധനകളുമായി ബന്ധപ്പെട്ടാണ് പൃഥ്വിരാജിന് ആദായനികുതി വകുപ്പ് നോട്ടിസ് നല്‍കിയത്. അക്കാലത്തെ സിനിമകളുടെ പ്രതിഫലവിവരങ്ങള്‍ ഹാജരാക്കാനാണ് നിര്‍ദേശം. കഴിഞ്ഞമാസമാണ് നോട്ടിസയച്ചതെന്നും എമ്പുരാന്‍ ഇഫക്ടല്ലെന്നുമാണ് ആദായനികുതി വകുപ്പിന്‍റെ വിശദീകരണം. ആന്‍റണി പെരുമ്പാവൂര്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ തുടങ്ങിയവരുടെ സ്ഥാപനങ്ങളും പരിശോധിച്ചിരുന്നു.
ഗോകുലം ഗ്രൂപ്പിന്‍റെ സ്ഥാപനങ്ങളിലെ ഇഡി പരിശോധനയില്‍ രേഖകളും ഒന്നരക്കോടി രൂപയും പിടിച്ചെടുത്തതായി സൂചനയുണ്ട്. പുലര്‍ച്ചെയോടെയാണ് ചെന്നൈ ഓഫിസിലെ പരിശോധന അവസാനിപ്പിച്ചത്. കേസില്‍ ഗോകുലം ഗോപാലനെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും. സാമ്പത്തികയിടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചശേഷം മാത്രമേ ചോദ്യം ചെയ്യലില്‍ തീരുമാനമുണ്ടാകൂ. ഗോകുലം ഗ്രൂപ്പ് വിദേശനാണയവിനിമയച്ചട്ടം ലംഘിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. എമ്പുരാന്‍ സിനിമയ്ക്കയി ചെലവഴിച്ച പണത്തിലും അന്വേഷണം നടന്നെന്നാണ്