ഏപ്രില്‍ ഒന്നിന് മൂന്ന്കിലോ ഹൈബ്രിഡ് കഞ്ചാവുമായി തസ്‍ലിമ സുല്‍ത്താന എന്ന യുവതിയും തമിഴ്നാട്ടുകാരനായ ഫിറോസും എക്സൈസിന്‍റെ പിടിയിലാവുമ്പോള്‍, സാധാരണ പലയിടങ്ങളിലും കഞ്ചാവ് പിടിക്കുന്നത് പോലുള്ള ഒരു കാര്യമായാണ് കരുതിയത്. പക്ഷെ, പിന്നീടുള്ള ചോദ്യം ചെയ്യലില്‍, സിനിമ മേഖലയിലെ ലഹരി ഇടപാടിലേക്കുള്ള സുപ്രധാന കണ്ണിയാണ് തസ്‍ലിമ എന്ന് വ്യക്തമായി.
ഷൈന്‍ ടോം ചാക്കോയ്ക്കും, ശ്രീനാഥ് ഭാസിക്കും ലഹരി വസ്തുക്കള്‍ നല്‍കിയിട്ടുണ്ടെന്നും ഒരുമിച്ച് ലഹരി ഉപയോഗിച്ചിട്ടുണ്ട് എന്നെല്ലാമാണ് തസ്‍ലിമ നല്‍കിയ മൊഴി. ഇന്ന് ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തസ്ലിമയെ പരിചയമുണ്ടെന്ന് സ്ഥിരീകരിക്കുകയാണ്. കഞ്ചാവ് വേണോ എന്ന് ചോദിച്ച് വിളിച്ചിരുന്നുവെന്നും ശ്രീനാഥ് ഭാസി പറയുന്നുണ്ട്. പക്ഷേ, കളിയാക്കിയതാണെന്ന് കരുതി Wait എന്ന് മറുപടി നല്‍കിയെന്നാണ് ശ്രീനാഥ് ഭാസിയുടെ വാദം. എന്തായാലും ഏറ്റവും ഒടുവില്‍ വരുന്ന വാര്‍ത്ത, ഹൈക്കോടതിയിലെ മുന്‍കൂര്‍ ജ്യാമാപേക്ഷ ശ്രീനാഥ് ഭാസി പിന്‍വലിച്ചു എന്നതാണ്