CMRL എക്‌സാലോജിക് ഇടപാടില്‍ SFIOയുടെ തുടര്‍നടപടി തടയണമെന്ന സിഎംആര്‍എല്ലിന്‍റെ ഹര്‍ജിയില്‍ തീരുമാനമായില്ല. ഹര്‍ജി ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്‍റെ ബെഞ്ചിനുവിടുകയായിരുന്നു ഇന്ന്. ഈ ഹര്‍ജി 21ന് പരിഗണിക്കും. ഹര്‍ജി തീര്‍പ്പാക്കുംവരെ തുടര്‍നടപടി ഉണ്ടാകില്ലെന്ന കോടതിയുടെ വാക്കാലുള്ള ഉറപ്പ് പാലിച്ചില്ലെന്ന് CMRL കുറ്റപ്പെടുത്തി. ഇങ്ങനെ ഉറപ്പുള്ളതായി അറിയില്ലെന്നായിരുന്നു SFIOയുടെ മറുപടി. എന്തായാലും അന്വേഷണം പൂര്‍ത്തിയായെന്നും കുറ്റപത്രം നല്‍കിയെന്നും SFIO വ്യക്തമാക്കിയപ്പോള്‍, കുറ്റപത്രം നല്‍കിയെങ്കില്‍ ഈ ഹര്‍ജി നിലനില്‍ക്കുമോ എന്നാണ് ഡല്‍ഹി ഹൈക്കോടതി ചോദിച്ചത്