കോഴിക്കോട് ഈയടുത്താണ് ബ്രെത്ത് അനലൈസര്‍ പരിശോധനയില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയത് വാര്‍ത്തയായത്. അന്ന് ആ ഡ്രൈവര്‍ ആവര്‍ത്തിച്ചിരുന്നു, ജീവിതത്തില്‍ ഇന്നേവരെ മദ്യപിച്ചിട്ടില്ലെന്ന്. ഇതുപോലെ തിരുവനന്തപുരത്തും നടന്നു. ബ്രെത്ത് അനലൈസര്‍ പരിശോധനയില്‍ പോസിറ്റീവായതിനെ തുടര്‍ന്ന് ഡ്രൈവര്‍ കുടുംബവുമായി നിരാഹാരസമരവുമായി പ്രതിഷേധിച്ചു. ഇന്നേ വരെ മദ്യപിക്കാത്ത വ്യക്തിയാണെന്ന് തിരുവനന്തപുരം പാലോട് ഡിപ്പോയിലെ ഡ്രൈവര്‍ ജയപ്രകാശ് മനോരമ ന്യൂസിനോട് പറഞ്ഞു. തുടര്‍ന്ന് വീണ്ടും പരിശോധന നടത്താന്‍ ഗതാഗതമന്ത്രി കെഎസ്ആര്‍ടിസി എംഡിക്ക് നിര്‍ദേശം നല്‍കി. രണ്ടാംപരിശോധനയില്‍ ജയപ്രകാശ് നെഗറ്റീവ് ആയി. ഇതിനിടെ ഡ്രൈവറെ വീണ്ടും പരിശോധനയ്ക്ക് വിധേയനാക്കില്ലെന്നൊക്കെ KSRTC നിലപാടെടുത്തിരുന്നു. മദ്യപിക്കാത്ത തന്നെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയെന്ന കാണിച്ച് ജയപ്രകാശ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.