നിരോധിത പുകയില കടത്ത് കേസില്‍ പാര്‍ട്ടിയുടെ പ്രാദേശികനേതാവിനെ രക്ഷിക്കാന്‍ സി.പി.എമ്മില്‍ വലയങ്ങളുണ്ടാകുന്നോ? എന്തുകൊണ്ടാണ് ആരോപണവിധേയനെതിരെ ഇപ്പോള്‍ തെളിവുകളില്ലെന്ന് മന്ത്രി തന്നെ പ്രഖ്യാപിക്കുന്നത്. എ.ഷാനവാസിനെതിരെ നടപടി സ്വീകരിക്കാൻ ചേർന്ന ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിലും ചേരിതിരിവ് പ്രകടമായി. ഷാനവാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന ജില്ലാ സെക്രട്ടറിയുടെ നിർദേശത്തെ ഒരു വിഭാഗം എതിർത്തു. അതേ സമയം ഷാനവാസിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചില പാർട്ടി അംഗങ്ങൾ ഇഡിയ്ക്ക് പരാതി നൽകി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ലഹരിപ്പാര്‍ട്ടിയില്‍ പാര്‍ട്ടിയുണ്ടോ?