മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ നിയമലംഘനങ്ങള്‍ ഗുരുതരമെന്നു ചൂണ്ടിക്കാട്ടി റജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ റിപ്പോര്‍ട്ട് പുറത്ത്. മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എക്സാലോജിക് കമ്പനി മരവിപ്പിക്കുന്നതിനായി വീണ വിജയന്‍ തെറ്റിദ്ധരിപ്പിച്ചു. വിവരങ്ങള്‍ മറച്ചുവച്ചതിനും തെറ്റായ സത്യവാങ്മൂലം നല്‍കിയതിനും വീണാ വിജയനെ പ്രോസിക്യൂട്ട് ചെയ്യണം എന്നും കമ്പനി റജിസ്ട്രാര്‍ ശുപാര്‍ശ ചെയ്തു. നല്‍കിയ സേവനമെന്താണെന്ന് രേഖാമൂലം തെളിയിക്കാന്‍ വീണയ്ക്ക് കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. വീണയ്ക്കെതിരെ പരാമര്‍ശം വന്ന ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവ് വീണയെ കേള്‍ക്കാതെയാണെന്ന് വിമര്‍ശിച്ച മുഖ്യമന്ത്രിക്കുണ്ടോ മറുപടി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ആ വിശദീകരണം എവിടെ മുഖ്യമന്ത്രി?
Counter Point on Probe against Veena Vijayan and Exalogic Solutions