CP
പാര്‍ലമെന്‍റ് പിരിയുന്ന ഇന്നലെ, പ്രധാനമന്ത്രിക്കൊപ്പം ഉച്ചഭക്ഷണത്തിന് എന്‍.കെ. പ്രമേചന്ദ്രന് ക്ഷണം. അദ്ദേഹം പോകുന്നു, കഴിക്കുന്നു. പാര്‍ലമെന്‍റ് കാന്‍റീനിലെ ആ തീന്‍മേശക്കൂടിക്കാഴ്ച രാഷ്ട്രീയ വഞ്ചനെയന്ന് സിപിഎം. ഇന്ത്യമുന്നണി നഖിഖാന്തം മോദിയെ എതിര്‍ക്കുന്ന, ബിജെപിയുടെ രാഷ്ട്രീയ തന്ത്രങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ആവതെല്ലാം ചെയ്യുന്ന കാലത്ത് പ്രേമചന്ദ്രന്‍ മര്യാദകേട് കാട്ടിയെന്ന് എളമരം കീരം. തികച്ചു സൗഹൃദമെന്നും രാഷ്ട്രീയമില്ലെന്നും വിശദീകരിച്ച് പ്രേമചന്ദ്രന്‍.  കരീമിനെക്കൊണ്ട് തന്നെ ആദ്യം ഇങ്ങനെ പ്രതികരിപ്പിച്ച് കൊല്ലത്ത് വോട്ട് ലക്ഷ്യമിട്ട് സിപിഎം പയറ്റുന്ന വര്‍ഗീയ രാഷ്ട്രീയമെന്നും പ്രേമചന്ദ്രന്‍. എല്ലാ പിന്തുണയുമായി കോണ്‍ഗ്രസ് നേതൃത്വം. തെറ്റില്ലെന്ന് സതീശനും സുധാകരനും. സിപിഎമ്മിനൊപ്പം പ്രേമചന്ദ്രനെ വിമര്‍ശിച്ച് സിപിഐയും. പാര്‍ലമെന്‍റിലെ ആ തീന്‍മേശ കാലയെങ്കിലും വിവാദം അവിടെ കളം പിടിക്കുന്നു. ഇതില്‍ എവിടെയാണ് ശരി ? ആരുടെ വ്യാഖ്യാനത്തിലും വിശദീകരണത്തിലുമാണ് യുക്തി ? ഇങ്ങനെ ചിലരെ മാത്രം പ്രത്യേകം തരിഞ്ഞെടുത്ത് വിളിച്ച് ഭക്ഷണം കൊടുത്തതില്‍ പ്രധാനമന്ത്രിയെ നയിച്ചത് സ്നേഹബുദ്ധി മാത്രമോ? രാഷ്ട്രീയ ലക്ഷ്യം കൂടിയോ ?