കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിപിഎമ്മിനെതിരെയും ഇ.ഡി. നിയമവും ചട്ടങ്ങളും ലംഘിച്ച് സി.പി.എം ബാങ്ക് അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ടന്നാണ് ഇ.ഡി അവകാശവാദം. കള്ളപ്പണം വെളുപ്പിക്കലിലെ അന്വേഷണത്തിന്‍റെ വിശദാംശങ്ങള്‍ പങ്കുവച്ച് തിരഞ്ഞെടുപ്പ് കമ്മിഷനും ധനമന്ത്രാലയത്തിനും റിസര്‍വ് ബാങ്കിനും സുപ്രധാന കത്ത് നല്‍കി. സി.പി.എമ്മിന് രഹസ്യ അക്കൗണ്ടില്ലെന്നും, ED വിരട്ടേണ്ടെന്നും എം.വി.ഗോവിന്ദന്‍.. സിപിഎമ്മിന് എല്ലാ ജില്ലയിലും രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് കെ. സുരേന്ദ്രന്‍. എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളെന്നും പക്ഷേ നടപടിയില്ലാത്തതെന്തെന്നും വി.ഡി. സതീശന്‍. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ഇ.ഡിയുടെ അന്വേഷണമോ ഗുണ്ടാപ്പണിയോ?