ഈ തിരഞ്ഞെടുപ്പില്‍ ഇന്ത്യാമുന്നണി മുന്നേറുമെന്ന് പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി, നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. മോദിക്കും അമിത് ഷാക്കും എതിരായ വിധിയെഴുത്ത് ആകും വയനാട്ടിലെ വിധിയെഴുത്തെന്നും രാഹുല്‍ ഗാന്ധി. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന റോഡ് ഷോയില്‍ കണ്ട ശ്രദ്ധേയമായ ഒരു കാര്യം ഒരു പാര്‍ട്ടിയുടെയും കൊടികള്‍ റോഡ്ഷോയില്‍ ഉയര്‍ത്തിയില്ലെന്നതാണ്. അതിനിടെ കേരളത്തിലും കര്‍ണാടകയിലും എസ്ഡിപിഐ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത് ദേശീയ തലത്തില്‍ ആയുധമാക്കി ബിജെപി. രാഹുല്‍ ഗാന്ധിയുടെ സ്നേഹത്തിന്‍റെ കടയില്‍ നിരോധിത സംഘടനയുടെ രാഷ്ട്രീയകക്ഷിയായ എസ്ഡിപിെഎയുമുണ്ടെന്നാണ് വിമര്‍ശനം. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. രാഹുല്‍ ഗാന്ധിക്ക് 2019ലെ തരംഗം ആവര്‍ത്തിക്കാനാകുമോ?