ജയിലില്‍ കിടന്നിട്ട് വന്ന കേജ്രിവാളാണ് പറയുന്നത് ഏകാധിപത്യത്തേയും നരേന്ദ്ര മോദിയേയും ഈ രാജ്യം പിഴുതെറിയും, ഇന്ത്യാ സഖ്യം അധികാരത്തില്‍ വരും. അരവിന്ദ് കേജിരാവാള് ഇന്ത്യാ രാഷ്ട്രീയത്തിലെ ജയില്‍ റിട്ടേണ്‍ ക്ലബില്‍ അംഗമായെന്നാണ് ബിജെപിയുടെ പരിഹാസം. ഹനുമാന് ക്ഷേത്രത്തില്‍ പോയെങ്കിലും ശ്രീരാമനെക്കുറിച്ച് മിണ്ടാത്തത് എന്തെന്ന് ചോദ്യം. തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്ക് മടങ്ങിയെത്തിയ അരവിന്ദ് കേജ്രിവാളിന്റെ ഇന്നത്തെ ഒരോ വാക്കും നരേന്ദ്ര മോദിക്കെതിരെ ആയിരുന്നു. അമിത് ഷായെ പ്രധാനമന്ത്രി ആക്കാനാണോ മോദിയുടെ പോരാട്ടമെന്ന് സുപ്രധാന ചോദ്യവും കേജ്രിവാള് ഇന്നയിച്ചു. ഈ തിരഞ്ഞെടുപ്പില്‍ ബിജെപി തകര്‍ന്നടിയുമെന്നും ഇന്ത്യാ സഖ്യം അധികാരത്തിലെത്തുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അവകാശപ്പെടുന്നു. പ്രതിപ്കഷത്തിന് പ്രതീക്ഷയേറുന്നു.
Counter point on Arvind Kejriwal